കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കത്ത്; പുറത്തുവന്നതിന് പിന്നില്‍ പിസി ജോര്‍ജ്?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ എഴുതിയതെന്ന് കരുതുന്ന കത്ത് ചാനലുകള്‍ വഴി പുറത്ത് വന്നതിന് പിന്നില്‍ പിസി ജോര്‍ജെന്ന് സൂചന. കേരള കോണ്‍ഗ്രസില്‍ മാണിയുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാലാണ് പിസി ജോര്‍ജ് വെടിപൊട്ടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

കത്തില്‍ ഒട്ടേറെ യുഡിഎഫ് പ്രമുഖരെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ജോസ് കെ മാണിയെക്കുറിച്ചുള്ള ഭാഗം മാത്രം പുറത്തുവന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സരിതയുടെ കത്തിനെക്കുറിച്ച് കഴിഞ്ഞദിവസവും പിസി ജോര്‍ജ സൂചന നല്‍കിയിരുന്നത് മാണിക്കുള്ള ഭീഷണയുടെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

saritha-s-nair

കത്തില്‍ പറയുന്ന പലകാര്യങ്ങളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതിനാല്‍ പുറത്തുവിടാനാകില്ലെന്നാണ് ചാനലുകളുടെ നിലപാട്. പിസി ജോര്‍ജും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ ബാലകൃഷ്ണ പിള്ളയും അടക്കം അപൂര്‍വംപേര്‍ കത്ത് വായിച്ചതായി അവകാശപ്പെട്ടു. എന്നാല്‍ കത്ത് പുറത്തുവന്നതുമായി തനിക്ക് ബന്ധമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ യുഡിഎഫ് ഒത്തുതീര്‍പ്പിന് തയ്യാറായിട്ടും ജോര്‍ജിനെ പുറത്താക്കുന്നതില്‍നിന്നും പിന്നോട്ടില്ലെന്ന മാണിയുടെ കടുപിടുത്തമാണ് മകനെതിരെ ഗുരതരമായ ആരോപണം പുറത്തുവരുന്നതില്‍ ഇടയാക്കിയത്.

English summary
Saritha S Nair's secret letter revealed by PC George?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X