മാണിയെ കണ്ടിട്ടുണ്ടെന്ന് സരിത... പക്ഷേ
തിരുവനന്തപുരം: തന്റെ കത്തിലെ വിവരങ്ങള്‍ ഇനി ആര്‍ക്കും നല്‍കില്ലെന്നുറപ്പിച്ചിരിക്കുകയാണ് സരിത എസ് നായര്‍. കേരളം 'താങ്ങില്ലെന്ന്' സരിത തന്നെ പറയുന്ന കത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു.
സരിതയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ജോസ് കെ മാണിയുടെ പേര് വന്നതിനെ തുടര്‍ന്നാണ് വിവാദങ്ങളുണ്ടായത്. കെഎം മാണി സരിതയെ ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി മാവേലിക്കരയില്‍ പോയി കണ്ട് സംസാരിച്ചു എന്നാണ് പിസി ജോര്‍ജ്ജ് ആരോപിക്കുന്നത്.

ഇക്കാര്യം സരിത നിഷേധിച്ചു. എന്നാല്‍ മാണിയെ കണ്ടിട്ടുണ്ടെന്ന കാര്യം മാത്രം അവര്‍ നിഷേധിച്ചില്ല. പക്ഷേ അത് താന്‍ ജയിലില്‍ പോകുന്നതിനും മുമ്പായിരുന്നു എന്നാണ് സരിത പറയുന്നത്. എന്തിനാണ് അന്ന് മാണിയെ കണ്ടതെന്ന ചോദ്യമായിരിക്കും ഇനി ഉയരുക.
തന്റെ കത്ത് എങ്ങനെയാണ് ചോര്‍ന്നത് എന്നത് സംബന്ധിച്ച് സരിതയ്ക്ക് ഒരു വിവരവും ഇല്ല. കുട്ടികളെ കരുതിയാണ് കത്ത് ബാലകൃഷ്ണപിള്ളയെ ഏല്‍പിച്ചത്. ജയിലില്‍ പോകുന്നതിന് മുമ്പോ പിമ്പോ ബാലകൃഷ്ണ പിള്ള കത്ത് പുറത്ത് വിട്ടിട്ടില്ല. പിന്നെങ്ങനെയാണ് ജോര്‍ജ്ജിന് കത്ത് കിട്ടിയതെന്നാണ് സരിതയുടെ ചോദ്യം.
ആദ്യം പുറത്ത് വന്നത് താന്‍ എഴുതിയ കത്ത് അല്ലെന്നായിരുന്നു സരിതയുടെ വാദം. എന്നാല്‍ ബാലകൃഷ്ണ പിള്ള പറഞ്ഞത് രണ്ടും ഒരു കത്തിന്റെ ഭാഗങ്ങള്‍ തന്നെയെന്നാണ്.












Click it and Unblock the Notifications