പെണ്‍വാണിഭ കേസിലെ പ്രതി അമ്മയെ പോലെയെന്ന് സരിത
പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭക്കേസിലെ പ്രതി സൗദ ബീവി തനിക്ക് അമ്മയെ പോലെയാണെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍. സരിത സൗദ ബീവിയെ സന്ദര്‍ശിക്കാനായി പെരുന്നാള്‍ദിനം പത്തനംതിട്ടയിലെ അവരുടെ വീട്ടില്‍ ചെന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സൗദയുമായുള്ള ബന്ധം സരിത ഫേസ്്ബുക്കിലൂടെ വിശദീകരിച്ചത്.
തന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസം നേരിടേണ്ടിവന്ന ഘട്ടത്തില്‍ തന്നെ സാന്ത്വനിപ്പിച്ചത് സൗദ താത്തയായിരുന്നെന്ന് സരിത പറയുന്നു. തനിക്ക് അമ്മയെപോലും സന്ദര്‍ശിക്കാന്‍ അനുവാദിമുണ്ടായിരുന്നില്ല. അപ്പോഴാണ് ദൈവം ജയിലില്‍ സൗദ താത്തയെ തന്നത്. അവര്‍ തനിക്ക് അമ്മയെപോലെ തന്നെയാണെന്ന് സരിത പറയുന്നു.

സൗദ താത്തയാണ് തന്നെ അപവാദങ്ങളില്‍ നിന്നും പൊരുതാന്‍ പഠിപ്പിച്ചത്. ആ നിലയ്ക്കാണ് അവരെ കാണാനായി ചെന്നത്. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് തനിക്കറിയിയേണ്ടതില്ല. അവരെ കുറ്റക്കാരിയാക്കാന്‍ ഞാന്‍ പുണ്യവതിയുമല്ലെന്നും സരിത തന്റെ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തനിക്ക് പിന്നാലെ എന്തിനാണിങ്ങനെ നടക്കുന്നതെന്നും അവര്‍ ചോദിക്കുന്നുണ്ട്.
സൗദ താത്തയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വന്ന പല വാര്‍ത്തകളും തെറ്റാണ്. മൂന്നു കുട്ടികളുമായി അവിടെ ചെന്നിട്ടില്ല. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചിട്ടില്ല. ഹോണ്ട സിറ്റി കാറിലല്ല പോയതെന്നും സരിത വിശദീകരിച്ചു. തീവ്രവാദ കേസുകളില്‍ പോലും പ്രതികള്‍ക്ക് പിന്തുണ കിട്ടുന്നുണ്ട്. സൗദാ താത്തയെ കണാന്‍ പോയത് വ്യക്തിപരമാണ്. അവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിന്യായകോടതി ശിക്ഷ നല്‍കട്ടെയെന്നും സരിത പറഞ്ഞുവെക്കുന്നു.












Click it and Unblock the Notifications