കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറോ എത്രയോ മാന്യന്‍! ഷേക്സ്പിയറായി മോർഫ് ചെയ്ത സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് ശശി തരൂർ എംപി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കൊടുംമഴയില്‍ മുങ്ങി സഹായത്തിന് കേഴുമ്പോള്‍ ട്വിറ്ററില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം പങ്കുവെച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. ലോകപ്രശസ്ത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ശശി തരൂരിന്റേതാക്കി മാറ്റി വാട്‌സ്ആപ്പിലടക്കം പ്രചരിക്കപ്പെട്ടിരുന്നു. ഈ ചിത്രമാണ് ശശി തരൂര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.

ചിത്രത്തിനൊപ്പം തരൂരിന്റെ കുറിപ്പുമുണ്ട്. ''വാട്‌സ്ആപ്പില്‍ ഇന്ന് പ്രചരിക്കുന്ന ഏറ്റവും മനംമയക്കുന്ന ചിത്രം. തന്നെ ഷേക്‌സ്പിയറായി ആരോ സങ്കല്‍പ്പിച്ചിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എന്ന് മാത്രമല്ല അങ്ങനെ ചെയ്തിരിക്കുകയുമാണ്. ഇതാര് ചെയ്തത് ആണെങ്കിലും നന്ദി.. ഇത്തരമൊരു ആദരവിന് ഞാന്‍ അര്‍ഹനല്ലെങ്കില്‍ കൂടിയും''. എന്നാണ് കുറിപ്പ്.

MP

ശശി തരൂരിനെ മറ്റ് പല രൂപത്തിലും മോര്‍ഫ് ചെയ്തുളള കമന്റുകള്‍ ട്വീറ്റിന് ലഭിക്കുന്നുണ്ട്. അതിനൊപ്പം തരൂരിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കേരളം പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുമ്പോള്‍ ഇത്തരമൊരു ചിത്രമായിരുന്നില്ല എംപി പോസ്റ്റ് ചെയ്യേണ്ടിയിരുന്നത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടരുത് എന്നാണ് ഒരാളുടെ പ്രതികരണം.

കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി ആളുകള്‍ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉളുപ്പില്ലേ എന്നാണ് ഒരാളുടെ കമന്റ്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫി എടുത്ത് വിവാദത്തിലായ മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്റെ കൂടപ്പിറപ്പാണോ എന്നാണ് മറ്റൊരു കമന്റ്. ഇദ്ദേഹത്തിന് വോട്ട് ചെയ്ത തിരുവനന്തപുരത്തുകാരെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നും കമന്റുണ്ട്. റോമ നഗരം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ എത്രയോ മാന്യന്‍ ആയിരുന്നുവെന്നും ജനങ്ങള്‍ മരിക്കുമ്പോള്‍ ആണ് അവന്റെ ഒരു ഫോട്ടോഷോപ്പ് എന്നും പ്രതികരങ്ങളുണ്ട്.

English summary
Sashi Tharoor MP trolled for tweeting morphed photo of Shakespeare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X