സൗദി അറേബ്യയുടെ നല്ല മനസ് ലോകം തിരിച്ചറിഞ്ഞില്ല, സിറിയന്‍ അഭയാര്‍ത്ഥികള്‍ സൗദിയിലുമുണ്ട്, കാണൂ
റിയാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളുടെ കഥകള്‍ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങള്ഡ ഈ അഭയാര്‍ഥികളെ സ്വീകരിയ്ക്കാന്‍ വിമുഖത കാട്ടുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഏറ്റവും അധികം പഴി കേട്ട രാജ്യം ഒരുപക്ഷേ സൗദി അറേബ്യയായിരിയ്ക്കും.
എന്തുകൊണ്ട് സൗദി അറേബ്യ സിറിയക്കാര്‍ക്ക് അഭയം നല്‍കുന്നില്ല എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. എല്ലാറ്റിനുമുള്ള മറുപടിയുമായി സൗദി അറേബ്യയിലെ ഒരു സഹമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം സഹോദരന് ഒരു സഹായം ചെയ്താല്‍ അത് പരസ്യപ്പെടുത്തി അഭിനന്ദനം വാങ്ങാന്‍ നിങ്ങള്‍ തയ്യാറാകുമോ എന്നാണ് മന്ത്രിയുടെ ചോദ്യം. അഭയാര്‍ത്ഥി വിഷയത്തില്‍ സൗദിയുടെ രഹസ്യങ്ങളും മന്ത്രി പുറത്ത് പറഞ്ഞു.

അറിഞ്ഞില്ല...ആരും പറഞ്ഞില്ല
2011 ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ കാലം മുതല്‍ ഇതുവരെ 2500000 (2.5 മില്യണ്‍) സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയതായി മള്‍ട്ടിലാറ്ററല്‍ റിലേഷന്‍സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍കബീര്‍ പറഞ്ഞു.

പൗരന്‍മാരായി
അഭയാര്‍ത്ഥികളായിട്ടല്ല സിറിയക്കാരെ വരവേറ്റതെന്നും താമസക്കാരായിട്ടാണ് വരവേറ്റതെന്നും അല്‍ കബീര്‍

ഞങ്ങള്‍ ചെയ്തത് പോലെ
തങ്ങള്‍ ചെയ്തത് പോലെ മറ്റൊരു രാജ്യവും അഭയാര്‍ത്ഥികള്‍ക്ക് ഇത്രയേറെ സഹായങ്ങള്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം തൊഴില്‍ എന്നിങ്ങനെ ഒട്ടേറെ സഹായങ്ങള്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടത്രേ.

വിദ്യാര്‍ഥികള്‍
100,000ത്തോളം സിറിയന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടിയതായും മന്ത്രി പറഞ്ഞു

തടയില്ല
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി സൗദിയുടെ അതിര്‍ത്തികള്‍ തുറന്നിട്ടിരിയ്ക്കുകയാണെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് എത്താമെന്നും തടയില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications