കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബക്രീദ് ഇളവുകള്‍; സുപ്രീം കോടതി തീരുമാനം ഇന്നറിയാം, ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്. സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് കടകള്‍ തുറക്കുന്നതിനാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ തന്നെ മറുപടി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

kerala

ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

ചില മേഖലകളില്‍ മാത്രം കടകള്‍ തുറക്കാനാണ് അനുവദിച്ചിരിക്കുന്നെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇന്ന് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ ആദ്യത്തെ കേസായാണ് ഇത് പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉള്‍ക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീം കോടതി നടത്തിയ പരാമര്‍ശം.

അശ്ലീല വീഡിയോ നിർമ്മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽഅശ്ലീല വീഡിയോ നിർമ്മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്നുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരണമോ എന്നുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നേരത്തെ പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചിരുന്നു. ടിപിആര്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല.

'ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമയില്‍ ഒറ്റപ്പെട്ടു', ദിലീപിനോടും ജയറാമിനോടും അസൂയ തോന്നിയെന്ന് ഗണേഷ് കുമാർ'ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമയില്‍ ഒറ്റപ്പെട്ടു', ദിലീപിനോടും ജയറാമിനോടും അസൂയ തോന്നിയെന്ന് ഗണേഷ് കുമാർ

അതേസമയം, ജനങ്ങള്‍ അസ്വസ്ഥരാണെന്നും ലോക്ക് ഡൗണ്‍ അനന്തമായി നീട്ടനാകില്ലെന്നും സംസ്ഥാന സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടകളും എല്ലാം ആവശ്യപ്പെട്ടത് കൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

English summary
SC decides on Bakreed exemptions in Kerala today, Govt Says concessions are only in certain areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X