കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയുടെ മരണം... നിര്‍ണായക തെളിവ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്

  • By Desk
Google Oneindia Malayalam News

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണ് പത്താം ക്ലാസുകാരിയായ ഗൗരി മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായത്.

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ... സിവ ധോണിയുടെ പാട്ട് വൈറല്‍, പക്ഷെ... വീഡിയോക്ക് പിന്നില്‍

ലൈംഗികാതിക്രമം നടന്നു!! നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍...ലൈംഗികാതിക്രമം നടന്നു!! നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍...

ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. രാത്രി എട്ടു മണിയോടെ പോലീസ് ഇവിടെയെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കുകയായിരുന്നു.

അധ്യാപികയ്‌ക്കൊപ്പം പോവുന്നു

അധ്യാപികയ്‌ക്കൊപ്പം പോവുന്നു

ഗൗരി ഒരു അധ്യാപികയ്‌ക്കൊപ്പം പോവുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. പോലീസ് കേസെടുത്ത രണ്ടു അധ്യാപികമാരില്‍ ഒരാളാണ് ഇതെന്നാണ് സൂചന.

കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി

കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി

അധ്യാപികയ്‌ക്കൊപ്പം പോയ ശേഷം ഗൗരി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഇതോടെ മകള്‍ മാനസികമായി പീഡനം നേരിട്ടുവെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.

സ്‌കൂള്‍ അടച്ചു

സ്‌കൂള്‍ അടച്ചു

സംഭവത്തിനു ശേഷം ഗൗരി പഠിക്കുന്ന കൊല്ലത്തെ ട്രിനിറ്റി ലിസിയം സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂള്‍ ഇനിയെന്നാണ് തുറക്കുകയെന്ന് വ്യക്തമായിട്ടില്ല.

 കേസെടുത്തിരുന്നു

കേസെടുത്തിരുന്നു

ഗൗരിയുടെ ആത്മഹത്യയില്‍ സ്‌കൂളിലെ രണ്ടു അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കേസെടുത്തതിനു ശേഷം ഈ അധ്യാപികമാര്‍ ഒളിവിലാണെന്നാണ് വിവരം.

ആശുപത്രിക്കെതിരേയും കേസ്

ആശുപത്രിക്കെതിരേയും കേസ്

ഗൗരിയെ പരിക്കേറ്റ് ആദ്യമായി കൊണ്ടു പോയ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആശുപത്രിയുടെ ഭാഗത്തു നിന്നു ചികില്‍സാ നിഷേധമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

English summary
10th standard girl's suicide: Police got cctv footvage in the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X