കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷു വിപണിയില്‍ നമ്മുടെ പച്ചക്കറി മതി; കൂട്ടായ്മയുടെ വിജയവുമായി അധ്യാപികമാർ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വേനല്‍ക്കാല പച്ചക്കറി കൃഷിയില്‍ കൂട്ടായ്മയുടെ വിജയവുമായി സാജിത ടീച്ചറും സംഘവും. സ്ത്രീ കൂട്ടായ്മയില്‍ നടത്തിയ പച്ചക്കറി വിജയകരമായി വിളവെടുത്തു. അര ഏക്കര്‍ കൃഷിയിടത്തില്‍ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയാണ് നൂറുമേനി വിളവ് കൊയ്തത്. വിഷു വിപണിയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിച്ച് ഇറക്കുമതി പച്ചക്കറികളെ മാറ്റിനിര്‍ത്താനുള്ള സ്വയം പ്രതിരോധത്തിന്റെ പാഠമാണ് മൂന്നംഗ സ്ത്രീകളുടെ പച്ചക്കറി കൃഷി പകര്‍ന്ന് നല്‍കുന്നത്.

ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത,മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ്
ഈഴുപത്തിരുത്തി നൈതല്ലൂരിലെ അരയേക്കര്‍ സ്ഥലത്താണ് വഴുതന, വെള്ളരി, വെണ്ട, ചുരങ്ങ, മത്ത, പടവലം, കുമ്പളം, ചീര ,തക്കാളി ഉള്‍പ്പെടെയുള്ളവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. പൊന്നാനി ഐ.എസ്.എസ്.സ്‌കൂള്‍ അധ്യാപിക സാജിത, എം.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക പ്രേമ, വീട്ടമ്മയായ ആമിന എന്നിവര്‍ ചേര്‍ന്നാണ് പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ചത്.

vegfarm

വേനല്‍ കാല പച്ചക്കറിയുടെ വിളവെടുപ്പ്

കഴിഞ്ഞവര്‍ഷം സാജിദ ടീച്ചര്‍ നടത്തിയ വേനല്‍കാല പച്ചക്കറി വിജയം കണ്ടതിനെത്തുടര്‍ന്നാണ് ഇത്തവണ മറ്റു രണ്ടു പേരെ കൂടി ചേര്‍ത്ത് വിപുലമായി കൃഷിയിറക്കിയത്. കൃഷിഭവനില്‍ നിന്ന് ലഭിച്ച വിത്തും, തൈകളും ഉപയോഗിച്ചാണ് കൃഷിയിറക്കിയത്.കൃഷിയില്‍ പൂര്‍ണ്ണ സഹായവുമായി സാജിത ടീച്ചറുടെ മക്കളായ ലാസിമും, ലിസ്‌നയും രംഗത്തുണ്ട്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഈഴുവത്തിരുത്തി കൃഷി ഓഫീസര്‍ ഷാജി ത നിര്‍വ്വഹിച്ചു.കൃഷി ഓഫീസ് ജീവനക്കാരായ സുരേഷ്, ജാസ്മിയ, കൗണ്‍സിലര്‍മാരായ കെ.വി.ഹഫ്‌സത്ത്, പി.ഹസ്സന്‍കോയ, പാടശേഖര സമിതി സെക്രട്ടറി രജീഷ് ഊപ്പാല, ഗംഗാധരന്‍, സന്ദിത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മറ്റുള്ളവര്‍ക്കുകൂടി മാതൃകയായ സാജിദ ടീച്ചറുടേയും പച്ചക്കറി മോഡല്‍ മറ്റുപലയിടത്തും ആരംഭിക്കാന്‍ ചിലര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധക്കേസ്: രണ്ടാമത്തെ കുറ്റവാളി ഇന്‍റപോൾ തേടുന്ന കുറ്റവാളിയെന്ന് വെളിപ്പെടുത്തൽ!ഗൗരി ലങ്കേഷ് വധക്കേസ്: രണ്ടാമത്തെ കുറ്റവാളി ഇന്‍റപോൾ തേടുന്ന കുറ്റവാളിയെന്ന് വെളിപ്പെടുത്തൽ!

പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!

English summary
school teacher on farming, Yielding success through vegetable farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X