പൂര്‍ത്തിയാക്കിയ ഗ്രേഡുകള്‍ക്ക് ആനുപാതികമായി മാത്രമേ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ; ബാലാവകാശ കമ്മിഷന്‍
കൊച്ചി: വിദ്യാര്‍ത്ഥികളുടെ ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ബാലാവാകാശ കമ്മിഷന്‍. ഒരു കുട്ടി സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ നിന്ന് പഠനം മതിയാക്കി പോകുകയാണെങ്കില്‍, ആ കുട്ടി അവിടെ പഠിച്ച സമയത്തിന് ആനുപാതികമായ തുക മാത്രമേ സ്ഥാപനം ഈടാക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ പ്രവേശന സമയത്ത് ഈടാക്കിയ മുഴുവന്‍ തുകയില്‍ നിന്ന് ആ പണം മാറ്റി വച്ച് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പാറക്കാട്ട്, കെ നസീര്‍ എന്നിവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുകേഷന്‍, സി ബി എസ് ഇ റീജിയണല്‍ ഓഫീസര്‍, സിഐഎസ്ഇ ചിഫ് എക്‌സിക്യുട്ടീവ് എന്നിവരോട് ഇതുമാായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയക്കണമെന്നും ഇത് പാലിക്കണമെന്നും ബാലാവാകശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
തൃശൂരിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരാതിക്കാരി ബാലാവകാശ കമ്മിഷനെ സമീപിച്ചത്. കുട്ടിയെ എല്‍കെജി ക്ലാസിലേക്ക് 2019-20 അധ്യയന വര്‍ഷത്തില്‍ ചേര്‍ത്തതാണെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ കുട്ടി ഒന്നാം ക്ലാസിലേക്ക് കടന്നതോടെ കുട്ടിയെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.
സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ ഫീസ് അടച്ചതില്‍ 1500 രൂപ കുറവുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഭര്‍ത്താവിന്റെ ജോലി പോയെന്നും ഒരു അപകടത്തില്‍പ്പെട്ടെന്നും അതുകൊണ്ടാണ് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതെന്നും അറിയിച്ചു. സ്‌കൂളില്‍ തുടരാന്‍ ആഗ്രഹിക്കാത്ത മകള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ പ്രവേശന സമയത്ത് നല്‍കിയ 25,000 രൂപുയും തിരികെ ലഭിക്കാന്‍ അവര്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications