Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ആഘോഷം; കോണ്‍ഗ്രസ് ആയുധമാക്കും

ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ആഘോഷം; കോണ്‍ഗ്രസ് ആയുധമാക്കും

തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ ഇടതു സര്‍ക്കാരിന് വിനയാകും. ആര്‍എസ്എസ് അനുകൂല നിലപാടെടുക്കുന്നതിന്റെ പേരില്‍ പ്രതിപക്ഷം ഇത് ആയുധമാക്കാന്‍ ഒരുങ്ങുകയാണ്.

'ദിലീപിന്റെ' തണ്ടര്‍ ഫോഴ്‌സിന് ഒറ്റദിവസം കൊണ്ട് കോടികളുടെ പരസ്യം; ലക്ഷ്യം അതുതന്നെ
സര്‍ക്കാരിന്റെ ഭാഗമാക്കി ദീന്‍ദയാല്‍ ഉപാധ്യായയെ ആഘോഷിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. കോഴിക്കോട് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരുകളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.

deendayalupadyaya


വിദ്യാഭ്യാസവകുപ്പില്‍ കാവി വത്കരണത്തിന്റെ ഭാഗമായാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന സിപിഎം ഇതിന് അനുകൂല നിലപാടെടുത്തുവോ എന്ന് വ്യക്തമല്ല. വിദ്യാഭ്യാസമന്ത്രി ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയിട്ടില്ല. സംഭവം വാര്‍ത്തയായതോടെ കെഎസ്യു പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

സിപിഎമ്മിന്റെ ബിജെപി ബന്ധം എന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ വിഷയത്തെ ഏറ്റെടുക്കുന്നതിന് മുന്‍പ് സര്‍ക്കുലര്‍ തിരുത്താന്‍ സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്നു ലഭിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിപിഐ വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതിനുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പടുവിച്ചതെന്നാണ് ഡിപിഐ നല്‍കുന്ന വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+