കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക് സര്‍വകലാശാലയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് സെക്രട്ടറിമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. കേരളത്തില്‍ രാജ്യാന്തര അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്. മംഗളം പത്രമാണ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കൊണ്ടുള്ള മന്ത്രിയുടെ കത്ത് പുറത്തു വിട്ടത്.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം എന്നിവരുടെ അഭിപ്രായങ്ങള്‍ക്കെതിരെയാണ് മന്ത്രി രൂക്ഷ വിമര്‍ശനങ്ങളുള്ള കുറിപ്പ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചത്. കേരളത്തില്‍ രാജ്യാന്തര അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്നാണ് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടത്.

Abdu Rubb

മന്ത്രിയുടെ കുറിപ്പിന്റെ പകര്‍പ്പും ഇതിനെതിരെ ജിജി തോംസണും ഉന്നത വിദ്യാഭ്യാസത്തിന്റെ അധിക ചുമതല വഹിക്കുന്ന കെഎം എബ്രഹാമും അഭിപ്രായം രേഖപ്പെടുത്തിയ ഫയലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലയാളം സര്‍വ്വകലാശാലയ്ക്കു വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്‌കൃതം, സുറിയാനി, ലത്തീന്‍, അരാമിക് എന്നിവയെ മാതൃഭാഷകളായി വിശേഷിപ്പിക്കുന്നു.

കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിച്ചാല്‍ വിദേശത്തു നിന്നും വന്‍തോതിലുള്ള ധനസഹായം ലഭിക്കുമെന്ന് പറഞ്ഞ മന്ത്രി അറബിക് സര്‍വ്വകാലശാലയെ സൗദി അറേബ്യയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വ്വകലാശാലയുമായും മദീന സര്‍വ്വകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു.

ധനവകുപ്പ് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളെ എയിഡഡ് സ്‌കൂളാക്കാന്‍ തീരമാനിക്കുകയും ചെയ്യുമ്പോള്‍ അറബിക് സര്‍വ്വകലാശാലയ്ക്കു വേണ്ടി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി പറഞ്ഞത് ഏതു സമൂഹത്തെ സന്തോഷിക്കാനാണെന്ന് മന്ത്രി ചോദിച്ചു.

മലയാളം, സംസ്‌കൃതം സര്‍വ്വകലാശാലകള്‍ക്കു വേണ്ടി കോടികണക്കിനു രൂപ ചെലവഴിക്കുമ്പോള്‍ അറബിക് സര്‍വ്വകലാശാലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് വേണ്ടത് 90 കോടി രൂപയും 35 ശതമാനം കേന്ദ്രസഹായവുമായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഭരണഘടനയില്‍ പരാമര്‍ശികപ്പെടാത്ത അറബി ഭാഷയ്ക്കു വേണ്ടി സര്‍വ്വകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി. ഭാഷ, മതം, ജാതി, സംസ്‌കാരം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം മന്ത്രിസഭായോഗത്തില്‍ ഹാജരാക്കിയ കുറിപ്പില്‍ രേഖപ്പെടുത്തി.

English summary
Secretaries to the Government express their distence on Arabic University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X