ഇന്നത്തെ കൊച്ചിയല്ല നാളത്തെ കൊച്ചി!! എല്ലാം മാറും...കൊച്ചിക്കാര്‍ ജാഗ്രതൈ!! ഇവ അറിയണം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ശനിയാഴ്ച നടക്കാനിരിക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പോലീസ് വിശദമാക്കുന്നു.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മുമ്പ് തന്നെ ലാഭം!! കണക്ക് പുറത്തുവിട്ട് ശ്രീധരന്‍!! കോടികള്‍...

മൊബൈലിനു വിലക്ക്

മൊബൈലിനു വിലക്ക്

ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ മൊബൈല്‍ ഫോണുകളെ മറ്റ് ഇലക്ടോണിക് ഉപകരണങ്ങളോ കൊണ്ടുവരാന്‍ പാടില്ലെന്ന് പോലീസ് നിര്‍ദേശിച്ചു. വാഹനങ്ങളുടെ റിമോട്ട് കീയും വേദിയില്‍ അനുവദിക്കില്ല.

ബാഗ് വേണ്ട, വെള്ളക്കുപ്പികളും

ബാഗ് വേണ്ട, വെള്ളക്കുപ്പികളും

ബാഗുകളും വെള്ളക്കുപ്പികളും വേദിയിലേക്കു കൊണ്ടു വരരുതെന്നു പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ വേദിയില്‍ പ്രവേശിക്കണം. ഐഡന്റിറ്റി കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശം വയ്ക്കുകയും വേണം.

പുറത്തുപോവരുത്

പുറത്തുപോവരുത്

ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോള്‍ ഓഡിറ്റോറ്റിയത്തിന് അകത്തു തന്നെയുണ്ടാവണം. പുറത്തു പോവാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.

ട്രാഫിക് നിയന്ത്രണം

ട്രാഫിക് നിയന്ത്രണം

ജൂണ്‍ 17ന് ശനിയാഴ്ച നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംക്ഷന്‍, ബിടിഎച്ച് ജംക്ഷന്‍, സുഭാഷ് പാര്‍ക്ക് റോഡ്, മേനക, ഹൈക്കോടതി ജംക്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം എന്നീവിടങ്ങളില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ രാവിലെ മുതല്‍ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.

കച്ചവടം അനുവദിക്കില്ല

കച്ചവടം അനുവദിക്കില്ല

മുകളില്‍ പറഞ്ഞ റോഡുകളില്‍ ശനിയാഴ്ച വഴിവാണിഭ കച്ചവടം അനുവദിക്കില്ല. കച്ചവടത്തിനു ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ അവിടെ നിന്നു മാറ്റേണ്ടതാണ്. നിയന്ത്രണം പ്രഖ്യാപിച്ച റോഡുകളില്‍ കൂടിയുള്ള കാല്‍നട യാത്രയും ശനിയാഴ്ച അനുവദിക്കില്ല. ഈ റൂട്ടുകള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. അത്യാവശ്യ യാത്രക്കാര്‍ മറ്റു പോക്കറ്റ് റോഡുകള്‍ ഉപയോഗിക്കണം.

സുരക്ഷയൊരുക്കിയത്

സുരക്ഷയൊരുക്കിയത്

ഡിജിപി ടി പി സെന്‍കുമാര്‍, എഡിജിപി ബി സന്ധ്യ, എറണാകുളം റേഞ്ച് ഐജി പി വിജയന്‍, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ സുരക്ഷയൊരുക്കിയിട്ടുള്ളത്. മെട്രോ സ്‌റ്റേഷന്‍, ഉദ്ഘാടനവേദി, റൂട്ട് എന്നിവയെല്ലാം പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.

English summary
Security tightened in kochi for metro inaugaration
Please Wait while comments are loading...