ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പോലീസ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പോലീസ് പിടിച്ചെടുത്തു. രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് മൂന്ന് വട്ടം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അതിനിടെ ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം 8 മണിക്കൂറോളമാണ് ഐഷയെ കവരത്തി പോലീസ് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് ഐഷയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്. ഒരാളുടേയും നമ്പര്‍ എഴുതി വെയ്ക്കാനുളള സാവകാശം പോലും നല്‍കാതെ ആയിരുന്നു പോലീസ് നടപടിയെന്ന് ഐഷ സുല്‍ത്താന പ്രതികരിച്ചു.

ആരുടേയും ഫോണ്‍ നമ്പര്‍ തന്റെ കൈവശമില്ല. വീട്ടിലേക്കോ ഉമ്മയെയോ പോലും വിളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും ഐഷ പ്രതികരിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ച ദിവസം തന്നെ ഇങ്ങനെ ഒരു പരിപാടി പോലീസ് കാണിക്കുമെന്ന് കരുതിയില്ലെന്നും ഐഷ പറയുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടത്തിയ ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയിലുളള വ്യക്തിയാണ് ഐഷ സുല്‍ത്താന
Recommended Video
ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രഫുല്‍ പട്ടേലിന് എതിരെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐഷ കോടതിയെ സമീപിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് തവണ പോലീസ് ഐഷയെ ചോദ്യം ചെയ്തു. അതിനിടെയാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications