'ശരണ്യയുടെ വീടിന്റെ ആധാരം എന്റെ കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞു', വികാരഭരിതയായി സീമ ജി നായർ
തിരുവനന്തപുരം: പ്രഥമ മദര്‍ തെരേസ പുരസ്‌ക്കാരത്തിന് നടി സീമ ജി നായര്‍ അര്‍ഹയായിരിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം. സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് കേരള ആര്‍ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ കല നല്‍കുന്ന പുരസ്‌ക്കാരമാണ് മദര്‍ തെരേസ പുരസ്‌ക്കാരം.
ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌ക്കാരം സീമ ജി നായര്‍ക്ക് സമ്മാനിക്കും. അന്തരിച്ച നടി ശരണ്യയ്ക്കാണ് സീമ ജി നായര്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നത്. അവാര്‍ഡ് സ്വീകരിക്കുന്ന ഇന്നത്തെ ദിവസത്തിനും ശരണ്യയുമായി ബന്ധമുണ്ട്. ഹൃദയം തൊടുന്ന കുറിപ്പാണ് സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സീമ ജി നായരുടെ കുറിപ്പ് ഇങ്ങനെ: '' ഇന്ന് സെപ്റ്റംബർ 21 ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും.. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികൾക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ (അമ്മയുടെ) നാമധേയത്തിൽ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്..
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

'കല'യുടെ ഭാരവാഹികൾ എന്നെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്.. ഞാൻ അവളെയും കുടുംബത്തെയും സ്നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.. ഒരുപാട് കഥകൾ യഥെഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞിറക്കി..

സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്.. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും.. ഞാൻ ചെറിയ ഒരു ദാസിയാണ്.. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാൻ ചെയ്യുന്നുണ്ടു ഓരോന്നും.. കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോൾ എനിക്ക് കിട്ടിയ സ്നേഹം അത് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമാണ്.. എന്റെ തൊഴിലിടത്തിൽ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ മറക്കാൻ പറ്റില്ല.. എന്റെ സഹപ്രവർത്തകർ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോൾ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാൻ ഉണ്ടെന്നു തോന്നുന്നു..

ഈ സ്‌നേഹവാക്കുകൾക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.. മാതാ പിതാ ഗുരു ദൈവങ്ങൾ ഇതാണ് എന്റെ ശക്തി.. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തത് ഒന്നും.. ഇപ്പോൾ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.. എന്നെ സ്നേഹിച്ച എല്ലാരോടും ന്ദിപറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാൻ എന്റെ കുട്ടിക്ക് സമർപ്പിക്കുന്നു (ശരണ്യക്ക്)''.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് നടി ശരണ്യ അന്തരിച്ചത്. ക്യാന്‍സറിനെതിരെയുളള ശരണ്യയുടെ പോരാട്ടത്തിന് അവസാനം വരെ താങ്ങായി സീമ ജി നായര്‍ ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തോളം ശരണ്യയ്‌ക്കൊപ്പം സീമ ജി നായരുണ്ടായി. സ്വന്തമായി ഒരു വീട് എന്നുളള ശരണ്യയുടെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനും മുന്നിലുണ്ടായിരുന്നത് സീമ ജി നായര്‍ തന്നെ ആയിരുന്നു. ഓഗസ്റ്റ് 9നാണ് ശരണ്യ മരണപ്പെട്ടത്.












Click it and Unblock the Notifications