• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്നത് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ ഇഷ്യൂവിലേക്ക് പോകില്ലായിരുന്നു, വെളിപ്പെടുത്തലുമായി സീമ വിനീത്

 • By News Desk

തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരായ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് നടത്തിയ ലൈംഗികാരോപണം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരുന്നു. ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു അനന്തകൃഷ്ണനെതിരേയുള്ള സീമയുടെ ആരോപണം ഉയര്‍ത്തിയത്. പിന്നാല സംഭവത്തില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ , ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.

നിയമപരമായി. നീങ്ങാനും പറഞ്ഞെന്നും മലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ നടത്തിയ ചാറ്റ് പരസ്പര സമ്മതത്തോടെയാണെന്നും സത്യാവസ്ഥ പുറത്തുവരാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാല പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ വിനീത്. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സീമ വിനീതിന്റെ പ്രതികരണം.

വിലകുറഞ്ഞ ആക്ഷേപങ്ങള്‍

വിലകുറഞ്ഞ ആക്ഷേപങ്ങള്‍

ഞാന്‍ വ്യക്തമായ തെളിവുകളോടെയാണ് ആരോപണം ഉന്നയിച്ചത്. ഫേസ്ബുക്കില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ അതിലൂടെ തന്നെ പറയാറുമുണ്ട്. എന്നാല്‍ തന്നെ മോശക്കാരിയാക്കാനും ഞാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഞാന്‍ ബ്ലാക്ക്‌മേയില്‍ ചെയ്തു അല്ലെങ്കില്‍ ഞങ്ങള്‍ പരസ്പര സമ്മതതോടെയാണ് റിലേഷന്‍ഷിപ്പിലാണെന്നുമുള്ള വിലകുറഞ്ഞ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അത് ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട ലാസ്റ്റ് സ്റ്റാറ്റസ് എന്നു പറയുമ്പോള്‍ ഞാന്‍ നിയമനടപടിയുമായി മുന്നോട്ടുപോകും. അഭിഭാഷകരുമായി സംസാരിച്ച് നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തു പോരുന്നുണ്ടെന്ന് സീമ വിനീത് പറഞ്ഞു.

cmsvideo
  എല്ലാം തുറന്ന് പറഞ്ഞു സീമ വിനീത്ത് | Oneindia Malayalam
  രണ്ട് പേരും സോറി പറഞ്ഞു

  രണ്ട് പേരും സോറി പറഞ്ഞു

  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരും സോറി പറഞ്ഞു. ആ വ്യക്തിയുടെ അമ്മ ആദ്യം സോറി പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പുള്ളിയുടെ മെസേജ് കാണുന്നത്. ഒരു മെസേജ് അയച്ച് സോറി പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. പുള്ളിക്കാരി ആദ്യം തന്നെ എന്നെ വിളിച്ചത് എടുത്ത് ചാട്ടമായോ എന്ന് എനിക്ക് തോന്നുന്നുണ്ട്. എന്നുവച്ചാല്‍, മകനാണ് തെറ്റ് ചെയ്തത് , അവര്‍ ഇത്രയും സോഷ്യല്‍ സ്റ്റാറ്റസുള്ള വ്യക്തി, എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് വിചാരിക്കുന്ന വ്യക്തി, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നീതി ലഭിക്കണെന്ന് വിചാരിക്കുന്ന വ്യക്തി എന്തുകൊണ്ട് ഒരു മാപ്പിലൊതുക്കി. അവരുടെ മാപ്പ് കേട്ട് ഞാന്‍ വഴങ്ങുമോ എന്ന് കരുതിയാണോ അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല

  മകന് കൊടുത്തിരുന്നെങ്കില്‍

  മകന് കൊടുത്തിരുന്നെങ്കില്‍

  ഞാന്‍ അവരുമായി നടത്തിയ രണ്ടര മിനിറ്റ് നീണ്ടു നിന്ന സംസാരിത്തിനിടെയില്‍ ഒര പത്ത് നിമിഷം അവരുടെ മകന് കൊടുത്ത്, എന്റെ മോന് സീമയോട് സംസാരിക്കണം. എന്ന് പറഞ്ഞിട്ട് കൊടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു ഇഷ്യൂവിലേക്ക് പോകില്ലാ എന്നുള്ളതാണ്. എന്നോട് പലരും പറഞ്ഞു, അമ്മയെന്താണ് മാപ്പ് പറഞ്ഞത്. മകനെന്താ മാപ്പ് പറയാത്തത്. ഞാന്‍ എന്റെ ആദ്യത്തെ പോസ്റ്റില്‍ തന്നെ അമ്മയുടെ പേര് ഞാന്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ഒരു സോറിയില്‍ അവസാനിക്കുന്നതല്ലെ തെറ്റിന്റെ ശിക്ഷ എന്നു പറയുന്നത്. ഈ ഒരു സോറികൊണ്ട് ചിലപ്പോള്‍ അനേകം ആള്‍ക്കാര്‍ക്ക് ഇനിയുണ്ടാകാന്‍ പോകുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഒരു റിലാക്‌സേഷന്‍ കിട്ടിയേക്കാം.

  അമ്മയ്‌ക്കെതിരെ

  അമ്മയ്‌ക്കെതിരെ

  ഈ പറഞ്ഞ ആളുടെ അമ്മയ്‌ക്കെതിരെ ആരെങ്കിലും അറ്റാക്ക് നടത്തി ആ ആളുടെ അമ്മ വന്ന് സോറി പറഞ്ഞാല്‍ ഈ വ്യക്തി ക്ഷമിക്കാന്‍ തയ്യാറാകുമോ. ഒരിക്കലുമില്ല, ആരും ചെയ്യുന്ന കാര്യമല്ല അത്. എനിക്ക് എന്റെ എത്തിക്‌സുണ്ട്, നിലപാടുണ്ട്. ആദര്‍ശമുണ്ട്. പിന്നെ മറ്റ് ഗ്രൂപ്പുകളില്‍ നടന്ന കാര്യം, ഫേസ്ബുക്കില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് ഞാന്‍ രണ്ട് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിരുന്നു. ഒന്ന് തിരുവനന്തപുരത്ത് ട്രാന്‍സ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഗ്രൂപ്പിലും മറ്റൊന്ന് കേരളത്തിലെ ഒത്തിരി ട്രാന്‍സ് വ്യക്തികളുള്ള ഗ്രൂ്പ്പിലേക്കും ഷെയര്‍ ചെയ്തു. ഗ്രൂപ്പില്‍ നിന്നാണ് ഒരു ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖ അത് എടുത്ത് മിസ്യൂസ് ചെയ്തത്. ഇതാണ് പുള്ളിക്കാരിക്ക് അയച്ച് കൊടുത്തതെന്ന് സീമ വിനീത് പറയുന്നു.

  English summary
  Seema Vineeth-Anatha Krishnan Issue; Seema Vineeth with more disclosure of sexual allegations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X