Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ ലൈംഗിക വൈകൃതമുള്ളയാള്‍, മാലാ പാര്‍വതിയുടെ ശബ്ദരേഖ, വണ്‍ ഇന്ത്യ മലയാളം എക്‌സ്‌ക്ലൂസീവ്!!

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. മാലാ പാര്‍വതിയുടെ പാര്‍വതി മകന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് കുറ്റസമ്മതം നടത്തുന്ന വോയിസ് ക്ലിപ്പ് വണ്‍ ഇന്ത്യ മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. ഇതില്‍ അവര്‍ സീമ വിനീതിനെ വിളിച്ച് ഒത്തുതീര്‍പ്പിനും ശ്രമിക്കുന്നുണ്ട്. അതേസമയം സീമ വിനീതിന് ഈ വിഷയത്തില്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചിട്ടുണ്ട്.

ലൈംഗിക വൈകൃതമുള്ളയാള്‍

ലൈംഗിക വൈകൃതമുള്ളയാള്‍

മാലാ പാര്‍വതി ലൈംഗിക ആരോപണം വന്ന ഉടനെ സീമ വിനീതിനെ വിളിച്ച ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ പറയുന്നത് ഇങ്ങനെ. ഹലോ ആരാ, സീമയല്ലേ, ഞാന്‍ പാര്‍വതിയാണ്. മാലാ പാര്‍വതിയാണ്. സീമയ്ക്ക് ഒരു വിഷമം ഉണ്ടായി എന്നറിഞ്ഞു, എന്റെ മകന്‍ കാരണം. ഞാനിപ്പോഴാണ് അറിയുന്നത്. എന്റെ സുഹൃത്തുക്കളാണ് വിളിച്ച് പറയുന്നത്. മുമ്പ് അനന്തുവിന് ഇത്തരത്തിലുള്ള ലൈംഗിക വൈകൃതമുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സീരിയസായി കാര്യങ്ങള്‍ കാണുന്നുണ്ടെന്നും ശബ്ദരേഖയില്‍ മാലാ പാര്‍വതി പറയുന്നുണ്ട്.

എനിക്ക് പറ്റിപ്പോയി

എനിക്ക് പറ്റിപ്പോയി

എന്റെ അടുക്കല്‍ വന്ന് അനന്തു എനിക്ക് ഇങ്ങനെ പറ്റിപ്പോയെന്ന് പറഞ്ഞിരുന്നു. 2017ലോ 2018ലോ ആണ് സംഭവിച്ചതെന്ന് അവന്‍ പറഞ്ഞിരുന്നുവെന്നും ഈ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇതോടെ സംഭവം പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നടി മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കും ഇത് ബലം പകരുന്നതാണ്.

സീമ പ്രതികരിക്കുന്നു

സീമ പ്രതികരിക്കുന്നു

മാലാ പാര്‍വതിയുടെ ആരോപണത്തില്‍ സീമാ വിനീതും വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് പറയേണ്ടത് അവരാണ്. പൈസ ആവശ്യപ്പെട്ടെങ്കില്‍ അവരല്ലേ തെളിവുകള്‍ പുറത്തുവിടേണ്ടത്. ഞാനൊരിക്കലും പണം ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് വേണ്ടി ഒരു ബിനാമിയോ ആരെയെങ്കിലും വിട്ട് പണമോ വാങ്ങാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അവരുടെ മകന്‍ അയച്ച അശ്ലീല സന്ദേശങ്ങള്‍ മാലാ പാര്‍വതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം പരസ്യമാക്കിയത്.

അവരെ നേരിട്ട് കാണണം

അവരെ നേരിട്ട് കാണണം

മകന്‍ അയച്ച സന്ദേശങ്ങളുടെ തീവ്രത എന്താണെന്ന് അവരെ കാണിച്ച് കൊടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. ആ മകന്റെ അമ്മ തന്നെ എന്നെ വിളിക്കണമെങ്കില്‍ ഗുരുതരമായ എന്തോ പ്രശ്‌നം നടന്നുവെന്നാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. ആ ഓഡിയോ ക്ലിപ്പില്‍ മാലാ പാര്‍വതി തന്നെ പറയുന്നുണ്ട് മകന് ഇതുപോലൊരു ലൈംഗിക വൈകല്യമുണ്ട്. ഞാനത് സമ്മതിക്കുന്നു സീമ. ഈയൊരു ആക്ഷേപത്തില്‍ സീമയ്ക്ക് നേരെയുണ്ടായ കാര്യത്തില്‍ ഞാന്‍ മാപ്പ് പറയുന്നു എന്നാണ് അവര്‍ പറഞ്ഞത്.

എന്തുകൊണ്ട് അതുണ്ടായില്ല

എന്തുകൊണ്ട് അതുണ്ടായില്ല

മാലാ പാര്‍വതി മാപ്പുപറയണമെന്നത് എന്റെ വിഷയമല്ല. മാപ്പുപറയേണ്ടിയിരുന്നത് അവരുടെ മകന്‍ അനന്തകൃഷ്ണനാണ്. അതാണ് എന്റെ പ്രശ്‌നവും. മാപ്പുപറയണമെന്ന് ആവശ്യപ്പെടാനുള്ള സമയം പോലും മാലാ പാര്‍വതി എനിക്ക് തന്നില്ല. അനന്തകൃഷ്ണനെ ഞാന്‍ ഫേസ്ബുക്കില്‍ സുഹൃത്തായി പോലും ചേര്‍ത്തിട്ടില്ല. വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ വായിക്കാതെ കിടക്കുന്ന പഴയ സന്ദേശങ്ങളൊക്കെ നോക്കാറുണ്ട്. അങ്ങനെയാണ് അനന്തകൃഷ്ണന്റെ അശ്ലീല സന്ദേശം കണ്ടതെന്നും സീമ വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

2017 മുതല്‍

2017 മുതല്‍

2017 മുതല്‍ അനന്തകൃഷ്ണന്‍ ഇത്തരത്തിലുള്ള മെസേജുകള്‍ അയച്ചിട്ടുണ്ട്. പല ആള്‍ക്കാരും അനന്തകൃഷ്ണന്റെ ഇന്‍ബോക്‌സ് തുറന്ന് നോക്കിയപ്പോഴാണ് ഇയാള്‍ ഇത്തരത്തില്‍ മെസേജുകള്‍ അയച്ചതായി കണ്ടെത്തിയത്. പലരും ആ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എനിക്ക് അയച്ച് തന്നിട്ടുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എനിക്കുണ്ടായതാണ് പ്രശ്‌നം. മകന്റെ അസുഖമൊന്നും എനിക്ക് പ്രശ്‌നമല്ല. എല്ലാ സ്ത്രീകള്‍ക്കും അവര്‍ നല്‍കുന്ന പരിഗണന എനിക്കും ലഭിക്കണം.

അവരോട് വിയോജിപ്പ്

അവരോട് വിയോജിപ്പ്

മാലാ പാര്‍വതിയോടുള്ള വിയോജിപ്പ് ഒരേയൊരു കാര്യത്തിലാണ്. അവര്‍ ഫോണില്‍ സീമാ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് സേവ് ചെയ്തതായി കേട്ടിരുന്നു. ഇങ്ങനെ എല്ലാവരെയും അവര്‍ ജെന്‍ഡര്‍ പറഞ്ഞാണോ സേവ് ചെയ്യുന്നതെന്നാണ് എന്റെ ചോദ്യം. അല്ലാതെ ഈ വിഷയത്തില്‍ രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ പറയുന്നില്ല. എനിക്ക് രാഷ്ട്രീയമില്ല. നീതി, ന്യായം എന്നീ കാര്യങ്ങളോടാണ് യോജിപ്പ്. നിയമനടപടികളിലേക്ക് ഉറപ്പായും പോവുമെന്നും സീമ പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടോ?

നഷ്ടപരിഹാരം ആവശ്യപ്പെട്ടോ?

മാലാ പാര്‍വതി ഇപ്പോഴും പറയുന്നത് ഞാന്‍ അവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നാണ്. ഞാന്‍ അത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ എന്നോട് മാപ്പ് പറഞ്ഞു. പക്ഷേ എന്തുകൊണ്ട് ഒരു 20 സെക്കന്റ് അവരുടെ മകന് മാപ്പുപറയാനായി നല്‍കിയില്ല. മകന്‍ മാപ്പുപറഞ്ഞാല്‍ ഈ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണ്. അയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ വന്ന് മാപ്പുപറയട്ടെ. പാര്‍വതിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അവരുടെ രാഷ്ട്രീയത്തെ ഞാന്‍ നോക്കുന്നുമില്ല. മാലാ പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ പിന്നീട് മാറ്റിപറഞ്ഞെന്നും, അവരുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നതാണെന്നും സീമ പറഞ്ഞു.

പോലീസില്‍ പോകുമോ

പോലീസില്‍ പോകുമോ

ഞാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന് ആവശ്യപ്പെട്ടെന്ന് പറയുന്നതിന്റെ തെളിവുകള്‍ അവര്‍ ഹാജരാക്കട്ടെ. അവര്‍ എന്നോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഞാന്‍ പോലീസിന് കൈമാറുകയും ചെയ്യാം. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന മാലാ പാര്‍വതി എന്റെ കാര്യത്തില്‍ അതേ നിലപാട് എടുക്കാത്തതാണ് പ്രശ്‌നമെന്നും സീമ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+