Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗബിനടക്കമുള്ളവര്‍ക്ക് തിരിച്ചടി; 'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കാളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.

നിര്‍മാതാക്കള്‍ക്കെതിരായ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ് സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് 2024 ല്‍ ആണ് പുറത്തിറങ്ങിയത്. ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റെക്കോഡ് മറികടക്കുന്നത് വരെ മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നു മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമ.

Manjummal Boys

242 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ലോകമെമ്പാടും കളക്ട് ചെയ്തത്. സിനിമ ഗംഭീര വിജയമായതിന് പിന്നാലെയാണ് സിനിമയുടെ ലാഭവിഹിതം പങ്കുവെച്ചില്ല എന്ന് പരാതിപ്പെട്ട് കൊണ്ട് സിറാജ് വലിയതുറ എന്നയാള്‍ രംഗത്തെത്തിയത്. പണം നല്‍കിയില്ല, തന്നെ പറഞ്ഞ് കബളിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സിറാജിന്റെ പരാതി. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കിയിരുന്നില്ല എന്നും പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങിയിരുന്നു എന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. ഇത് കാരണം ഷൂട്ടിംഗ് നീണ്ടു പോകുകയും നിര്‍മാണ ചെലവ് വര്‍ധിച്ചെന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. എന്നാല്‍ ഹൈക്കോടതി ഈ വാദം മുഖവിലയ്‌ക്കെടുത്തില്ല.

സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൗബിന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് ആണ് ആദ്യം കേസെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇ ഡിയും അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയമാണ് ഇഡി പരിഗണിച്ചത്. അതേസമയം ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളതിനാല്‍ കീഴ്‌ക്കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് 2024 ഫെബ്രുവരി 22 നാണ് റിലീസ് ചെയ്തത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടാന്‍ ചിത്രത്തിനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+