Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോക്സിയുടെ വിട്ടുകിട്ടല്‍ അതികഠിനം; തന്ത്രം നേരത്തെ രൂപപ്പെടുത്തി, ഇന്ത്യയുടെ ഏക പ്രതീക്ഷ കോടതിയില്‍

13,000 കോടിയുടെ പിഎൻബി വായ്പ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ വെച്ച് അടുത്തിടെ പിടിയിലായിരുന്നു. 2018 മുതൽ അദ്ദേഹം താമസിച്ചിരുന്ന ആന്റിഗ്വയിൽ നിന്നും ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനിടയിലാണ് അദ്ദേഹം പിടിയിലായത്.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ ഉദ്യോഗസ്ഥ ശാരദ റാവത്തിന്‍റെ കീഴിലുള്ള, എട്ടംഗ ടീമിനെ ഇന്ത്യ ആന്‍റിഗയിലേക്ക് ഇതിനോടകം തന്നെ അയക്കുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യമന്ത്രാലയ പ്രതിനിധികളും ഈ സംഘത്തില്‍ അംഗമാണ്. എന്നാല്‍ അത്ര പെട്ടെന്ന് ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടിയേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിയമക്കുരുക്കുകളാണ് ഇന്ത്യയുടെ നീക്കത്തിന് തടസ്സമാവുന്നത്.

നിയമപരമായ തടസ്സം?

എന്താണ് നിയമപരമായ തടസ്സം?

ആന്റിഗ്വാൻ അധികൃതരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ചോക്സി രാജ്യത്ത് നിന്നും കടന്ന് കളഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വാദിക്കുന്നത്. മറിച്ച് ഒരു ഹണിട്രാപ്പിലൂടെ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ നിയമസഘം വാദിക്കുന്നു. കഴിഞ്ഞ ആറുമാസമായി ചോക്‌സിയെ ഒരു സ്ത്രീയുമായി ചങ്ങാത്തത്തിലാക്കി. ഇവര്‍ മുഖേന മെയ് 23 ന് ആന്റിഗ്വയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് അദ്ദേഹത്തെ വിളിപ്പിക്കുകയും അവിടെ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയെന്ന് കൂടി ഇവര്‍ വാദിക്കുന്നുണ്ട്.

ഡൊമിനിക്കയിൽ

ഡൊമിനിക്കയിൽ നിന്ന് ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താമെന്ന് ആന്റിഗ്വാൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ, ചോക്സിയുടെ അഭിഭാഷകർ വാദിച്ചത്, അദ്ദേഹം ഇപ്പോള്‍ ഒരു ഇന്ത്യൻ പൗരനല്ലാത്തതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവില്ലെന്നായിരുന്നു. 2018 ജനുവരിയിൽ ഇന്ത്യ വിടുന്നതിന് ഒരു മാസം മുമ്പാണ് ചോക്സി 2017 ൽ ആന്റിഗ്വാൻ പൗരത്വം നേടിയത്, കൂടാതെ തന്റെ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയും ചെയ്തു.

പാസ്‌പോർട്ട്

ചോക്‌സിയെ പിന്തുടരുന്ന ഇന്ത്യൻ ഏജൻസികളുടെ വൃത്തങ്ങൾ പറയുന്നത് അദ്ദേഹം പാസ്‌പോർട്ട് സറണ്ടര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ലെന്നും പാസ്‌പോർട്ട് സറട്ടര്‍ ചെയ്തതിന്‍റെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നുമാണ്. ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇത് കോടതിയിൽ ഉന്നയിക്കുമെന്നും ഇന്ത്യന്‍ സംഘം വ്യക്തമാക്കു. പ്രസക്തമായ എല്ലാ കേസ് പേപ്പറുകളും ഇന്ത്യ ഇതിനകം ഡൊമിനിക്കയിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

പൗരത്വം

ചോക്‌സിയുടെ പൗരത്വത്തെ സംബന്ധിച്ചിടത്തോളം നിയമം വളരെ വ്യക്തമാണ്. ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല. 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9 അനുസരിച്ച് വിദേശ പൗരത്വം നേടുന്ന ഏതൊരു ഇന്ത്യൻ പൗരന്‍റേയും ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. ഈ നിയമം ബാധകമല്ലാത്ത ഒരേയൊരു സാഹചര്യം ബന്ധപ്പെട്ട രണ്ട് രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്യുമ്പോൾ മാത്രമാണ്.

വിദേശ പൗരത്വം

വിദേശ പൗരത്വം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ പൗരത്വം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളൊന്നും 2009 ലെ നിയമമോ പൗരത്വ നിയമങ്ങളോ വ്യക്തമാക്കുന്നില്ല. ഒരാൾ വിദേശ പൗരത്വം നേടിയ നിമിഷം തന്നെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുമെന്ന് നിയമം വ്യക്തമാണെന്ന് നിയമ വിദഗ്ധർ പറയുന്നു. ഒരാൾ വിദേശ പൗരത്വം നേടിയ നിമിഷം തന്നെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുമെന്ന നിയമം വ്യക്തമാണെന്ന് നിയമ വിദഗ്ധരും പറയുന്നു. കോടതിയില്‍ ചോക്സിയുടെ അഭിഭാഷകര്‍ വാദിക്കുന്നതും ഇതാ​ണ്.

പാസ്‌പോർട്ട് നിയമം

എന്നാല്‍ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, 1967 ലെ പാസ്‌പോർട്ട് നിയമം അനുസരിച്ച്, എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളും തങ്ങളുടെ പാസ്‌പോർട്ടുകൾ വിദേശ പൗരത്വം ഏറ്റെടുത്ത ഉടൻ തന്നെ അടുത്തുള്ള ഇന്ത്യൻ മിഷനിൽ / പോസ്റ്റിലേക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. വിദേശ പൗരത്വം നേടിയ ശേഷം ഒരാൾ ഇന്ത്യൻ പാസ്‌പോർട്ട് യാത്രയ്ക്കായി ഉപയോഗിക്കുന്നത് തടയുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. വിദേശ പൗരത്വം സ്വീകരിച്ച സാഹചര്യത്തില്‍ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച പാസ്പോര്‍ട്ട് തിരികെ ഏല്‍പ്പിക്കലിന് വലിയ പ്രധാന്യം ഉള്ളതായി കാണുന്നില്ലെന്ന വിലയിരുത്തലുമുണ്ട്.

പ്രതീക്ഷ

ഇന്ത്യയുടെ പ്രതീക്ഷ എന്ത്

ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഏറ്റവും മികച്ച സാധ്യത അദ്ദേഹം ഇന്ത്യയില്‍ നിന്നും തട്ടിപ്പ് നടത്തി മുങ്ങിയ ആളാണെന്നും ശക്തമായ നിയമ വ്യവഹാരം നടക്കുന്നുണ്ടെന്നും ഡൊമനിക്കന്‍ കോടതിയെ ബോധ്യപ്പെടുത്തുക എന്നതാണ്. ആന്റിഗ്വാൻ പൗരത്വം നേടാനുള്ള അദ്ദേഹത്തിന്റെ ഏക ഉദ്ദേശ്യം ഇന്ത്യയിലെ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയാണെന്നതിലൂന്നിയാകം ഇന്ത്യയുടെ വാദങ്ങള്‍

ഇന്റർ‌പോൾ

ചോക്സിക്കെതിരെ ഇന്റർ‌പോൾ നോട്ടീസ് ഉണ്ടെന്നത് തന്നെ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതിന് പര്യാപ്തമാണ്. വിവിഐപി ഹെലികോപ്റ്റർ കേസിൽ പ്രതിയായ ക്രിസ്റ്റ്യൻ മൈക്കലിനെ പോലും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ട്. അന്ന് അദ്ദേഹം ബ്രീട്ടീഷ് പൗരനായിരുന്നു. എന്നിട്ടും ഇന്ത്യയുടെ വാദങ്ങല്‍ അംഗീകരിച്ച കോടതി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറാവുകയായിരുന്നുവെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ വിധിയാണ് ചോക്സിയുടെ കേസിലും ഇന്ത്യ പ്രതീക്ഷിക്കുന്നത്.

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+