കൊച്ചി ബ്യൂട്ടി പാര്‍ലറുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ മുതല്‍ വീട്ടമ്മമാര്‍വരെ
കൊച്ചി: കൊച്ചിയിലെ ചില ബ്യൂട്ടി പാര്‍ലറുകളുടെ മറവില്‍ നടക്കുന്നത് വന്‍തോതിലുള്ള അനാശാസ്യ പ്രവര്‍ത്തനമാണെന്ന് പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവര്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധവുമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ ബന്ധമുപയോഗിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ബ്യൂട്ടി പാര്‍ലറുകള്‍ മറയാക്കിയുള്ള അനാശാസ്യം.
പതിമൂന്നു ബ്യൂട്ടി പാര്‍ലറുകളിലായി നടന്ന റെയ്ഡില്‍ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വ്യക്തമായ തെളിവുകളെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. റെയ്ഡിന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഈ പാര്‍ലറുകള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ പാര്‍ലറുകളില്‍ അനാശാസ്യത്തിനായി എത്തുന്നുണ്ട്. ബ്യൂട്ടി പാര്‍ലറുകളില്‍ സൗന്ദര്യ സംരക്ഷണത്തിനായി എത്തുന്നവരെ സുഹൃത്തുക്കളാക്കിയശേഷം പണം നല്‍കി പ്രലോഭിപ്പിച്ചാണ് രഹസ്യമായി അനാശാസ്യം നടത്തിവന്നിരുന്നത്. ഇവരില്‍ പലരും പോലീസിന്റെ പിടിയില്‍ അകപ്പെട്ടിട്ടില്ല.
അന്യസംസ്ഥാനത്തുനിന്നും പാര്‍ലറുകളിലെ ജോലിക്കെന്ന് പറഞ്ഞ് ഇടനിലക്കാര്‍ വഴി യുവതികളെ എത്തിച്ചും പെണ്‍വാണിഭം നടക്കുന്നുണ്ട്. ചെറിയ പ്രതിഫലം മാത്രം നല്‍കിയാണ് പെണ്‍കുട്ടികളെ വ്യാപകമായി പീഡിപ്പിക്കുന്നത്. കൊച്ചി കേന്ദ്രമായി വന്‍തോതിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്ന വിവരം ഈയടുത്താണ് മാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തുവിട്ടത്. ബ്ലൂ ബ്ലാക്ക് മെയില്‍ കേസും, പാര്‍ലര്‍ പെണ്‍വാണിഭവവും പുറത്തുവരുന്നതോടുകൂടി നഗരം സ്ത്രീ വില്‍പ്പനക്കാരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായാലും കേസില്‍ ശക്തമായി മുന്നോട്ടു പോകാന്‍ തന്നെയാണ് പോലീന്റെ നീക്കം.












Click it and Unblock the Notifications