Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ ശശിയെ രക്ഷിക്കാന്‍ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍? പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം... പക്ഷേ

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന പികെ ശശി എംഎല്‍എയെ രക്ഷിക്കാന്‍, പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്റെ ശ്രമം എന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും ആണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. അന്വേഷണ കമ്മീഷന്‍ നേരത്തെ ശശിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

എകെ ബാലന്റെ പേര് പരാമര്‍ശിക്കാതെയാണ് മാധ്യമങ്ങള്‍ ഇത്തരം ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു എന്ന് പറയുന്ന ഉദ്യോഗസ്ഥന്റെ പേരും പുറത്ത് വിട്ടിട്ടില്ല.

PK Sasi

പികെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഡിവൈഎഫ്‌ഐ വനിത നേതാവാണ്. ഈ നേതാവിനെ സ്വാധീനിച്ച് മൊഴി മാറ്റാണ് ഉന്നതന്‍ ശ്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരാതിക്കാരി അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ ചില വിട്ടുവീഴ്ചകള്‍ വരുത്തണം എന്ന ആവശ്യവുമായാണത്രെ ഉന്നതന്‍ പരാതിക്കാരിയെ സമീപിച്ചത്.

പികെ ശശിയ്‌ക്കെതിരെ കടുത്ത പാര്‍ട്ടി നടപടി ഉണ്ടാകാത്ത രീതിയില്‍ മൊഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തണം എന്നായിരുന്നത്രെ ആവശ്യം. പൊതുസമൂഹത്തില്‍ നിന്ന് എംഎല്‍എയ്ക്ക് വേണ്ടുവോളം ശിക്ഷ കിട്ടിക്കഴിഞ്ഞു എന്ന ന്യായം ആയിരുന്നു ഇയാള്‍ ഉയര്‍ത്തിയത് എന്നും പറയുന്നു.

എന്നാല്‍ ഇത്തരം ഒരു വിട്ടുവീഴ്ചയ്ക്ക് പരാതിക്കാരി വഴങ്ങിയിട്ടില്ലെന്നാണ് സൂചന. ശശി ഇപ്പോള്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി പ്രശ്‌നം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പരാതിക്കാരി മൊഴിയില്‍ ഉറച്ച് നിന്നാല്‍ അത് സാധ്യമാവില്ല.

Recommended Video

cmsvideo
    ബലാല്‍സംഗം ആണത്തമായി കാണാന്‍ മടിക്കാത്ത പുരുഷകേസരികള്‍ | Feature Video

    മുമ്പ് പി ശശിയുടെ കാര്യത്തില്‍ അവസാന ഘട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി ആയിരുന്നു സിപിഎം സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു. പികെ ശശിയുടെ കാര്യത്തില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+