Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടി ചാക്കോ മുതല്‍ എകെ ശശീന്ദ്രന്‍ വരെ; കേരള മന്ത്രിസഭകളെ പിടിച്ചു കുലുക്കിയ ലൈംഗീക കഥകള്‍!

തിരുവനന്തപുരം: എക്കാലത്തും കേരള സര്‍ക്കാരുകളെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മന്ത്രിമാരുടെ യുവതികള്‍ക്ക് നേരെയുള്ള ലൈംഗീക പെരുമാറ്റം. 1962ലെ പട്ടം താണുപ്പിള്ളയുടെ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആര്‍ ശങ്കര്‍ മന്ത്രിസഭയിലും മന്തിരിയായിരുന്ന പിടി ചാക്കോയ്‌ക്കെതിരെ വന്ന ആരോപണം കേരള രാഷ്ട്രീയത്തിന്റ ചരിത്രത്തെ തന്നെ തിരുത്തി എഴുതിയതായിരുന്നു. ഇതായിരുന്നു തുടക്കം

പിടി ചാക്കോ യാത്ര ചെയ്തിരുന്ന കാര്‍ അപപടത്തില്‍പ്പെടുകയും ആ സമയത്ത് ഒരു സ്ത്രീ കാറില്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് ചാക്കോയുടെ രാഷ്ട്രീയ ഭാവി തന്നെ വഴിമാറിയിരുന്നു. തുടര്‍ന്ന് പിജെ കുര്യന്‍ മുതല്‍ അവസാനമായി എകെ ശശീന്ദ്രന്‍ വരെ എത്തി നില്‍ക്കുകയാണ്.

 രാഷ്ട്രീയ ഭാവി തന്നെ വഴിമാറി

രാഷ്ട്രീയ ഭാവി തന്നെ വഴിമാറി

പട്ടം താണുപ്പിള്ളയുടെയും ആര്‍ശങ്കരന്റെയും മന്ത്രിസഭയിലെ മന്ത്രിയായിരുന്നു പിടി ചാക്കോ. കാറില്‍ ഒരു സ്ത്രീയെ കണ്ടെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. തുടര്‍ന്ന് രാജിയിലേക്ക് വരെ കലാശിക്കുകയായിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന്റെ പേരിലായിരുന്നു പിടി ചാക്കോയുടെ രാജി. മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലായിരുന്നു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

വിവാദത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും അഭിഭാഷകവൃത്തിയുമായി സഞ്ചരിക്കുകയായിരുന്ന പിടി ചാക്കോ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.

 സൂര്യനെല്ലി കേസ്

സൂര്യനെല്ലി കേസ്

1995 ലെ സൂര്യ നെല്ലി കേസാണ് പിന്നീട് സ്തച്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയത്. സൂര്യ നെല്ലി കേസില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരും ഉയര്‍ന്നു വന്നിരുന്നു.

 ഐസ്‌ക്രീം കേസ്

ഐസ്‌ക്രീം കേസ്

സൂര്യനെല്ലി കേസ് ഉര്‍ന്നു വന്ന സമയത്ത് തന്നെയാണ് ഐസ്‌ക്രീം പെണ്‍വാണിഭ കേസും ഉയര്‍ന്നു വന്നത്. ഈ കേസില്‍ പെട്ടത് അക്കാലത്തെ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു.

 ഒന്നും സംഭവിച്ചില്ല

ഒന്നും സംഭവിച്ചില്ല

ആന്റണി മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കുമ്പോഴായിരുന്നു ആരോപണം ഉയര്‍ന്ന വന്നത്. എന്നാല്‍ ആക്കാലത്ത് ഒന്നും സംഭവിച്ചില്ല. പിന്നീട് 1996ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിവാദം വീണ്ടും ഉയര്‍ന്നു വന്നത്. പക്ഷേ കേസ് തേഞ്ഞ് മാഞ്ഞ് പോകുകയായിരുന്നു.

 പീഡിപ്പിച്ചു

പീഡിപ്പിച്ചു

പിന്നീട് പെണ്‍കുട്ടി ചാനലില്‍ നേരിട്ട് വന്ന് തന്നെ പീഡിപ്പിച്ചെന്ന് പരസ്യമായി പറഞ്ഞപ്പോഴാണ് വീണ്ടും വിവാദം ഉയര്‍ന്നു വന്നത്. അക്കാലത്ത് പികെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വ്യവസായ മനന്ത്രിയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടതായും വന്നു.

സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറി

സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറി

വിഎസ് അച്യുതാനന്ദന്‍ സമന്ത്രിസഭയുടെ കാലത്താണ് പിന്നീട് ആരോപണം ഉയര്‍ന്നത്. വിമാനത്തില്‍ വെച്ച മന്ത്രിയായരുന്ന പിജെ ജോസഫ് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. തുടര്‍ന്ന ജോസഫിന് രാജിവെക്കേണ്ടതായി വന്നു. പിന്നീട് അദ്ദേഹം യുഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തു.

 കേരളകോണ്‍ഗ്രസ്(ബി)

കേരളകോണ്‍ഗ്രസ്(ബി)

മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പിന്നിലും ഇത്തരം ആരോപണമായിരുന്നു. ഭാര്യ നല്‍കിയ പരാതിയും ഗണേഷ് കുമാറിനെതിരെ ഉണ്ടായിരുന്നു. ഗണേഷ് കുമാറിനെതിരെ സരിത എസ് നായരും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിവൃത്തിയില്ലാതെ ഗണേഷ്‌കുമാര്‍ രാജിവെക്കുകയായിരുന്നു.

 ലൈംഗീക വീഡിയോ

ലൈംഗീക വീഡിയോ

എല്‍ഡിഎഫ് മന്ത്രിസഭയിലെ ജെസ് തെറ്റയിലിനെതിരെയും ലൈംഗീക ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഒരു സ്ത്രീയുമായുള്ള ജോസ്‌തെറ്റയിലിന്റെ വീഡിയോ ക്ലിപ്പായിരുന്നു പുറത്തു വന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+