Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോ ഡാഡി സെറ്റിലെ പീഡനം; അന്വേഷണം എസ്‌ഐടിയിലേക്ക്, പ്രതി എമ്പുരാനിലും പ്രവര്‍ത്തിച്ചെന്ന് പരാതിക്കാരി

കൊച്ചി: തന്നെ പീഡിപ്പിച്ചയാള്‍ക്ക് സിപിഎം നേതൃത്വത്തില്‍ നിന്നും ഉന്നതരില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട് എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പരാതി നല്‍കിയ യുവതി. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രോ ഡാഡി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായി എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. മന്‍സൂര്‍ റഷീദ് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല എന്നും മന്‍സൂര്‍ പൃഥ്വിരാജിന്റെ അടുത്ത ചിത്രമായ എമ്പുരാനിലും പ്രവര്‍ത്തിച്ചെന്നും യുവതി ആരോപിച്ചു. 2021 ആഗസ്റ്റ് എട്ടിന് ഹൈദരാബാദിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ ഒരു വിവാഹ സീനില്‍ അഭിനയിക്കാന്‍ വേണ്ടി മലയാളി അസോസിയേഷന്‍ വഴിയാണ് സിനിമയുടെ സെറ്റിലേക്ക് കൊണ്ടുപോയത്.

Bro Daddy

സിനിമാ സംഘം താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെയാണ് യുവതിക്ക് മുറിയെടുത്ത് നല്‍കിയത്. പിന്നീട് മുറിയിലെത്തിയ ഇയാള്‍ യുവതിയ്ക്ക് ലഹരി പാനീയം നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് മന്‍സൂര്‍ നഗ്‌നചിത്രം അയച്ച് ബ്ലാക്ക്മെയില്‍ ചെയ്ത്പലതവണ തന്നില്‍ നിന്ന് പണം തട്ടിയതായും യുവതി പറയുന്നു. ഹൈദരാബാദിലെ ഗച്ചിബൗളി പൊലീസ് സ്റ്റേഷനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ മന്‍സൂറിനെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ഇയാളെ പിടികൂടാനായില്ല. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഇയാള്‍ക്ക് പ്രാദേശിക സിപിഎം നേതൃത്വമാണ് സംരക്ഷണമൊരുക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

പൊലീസ് കേസെടുത്തതിന് ശേഷവും മന്‍സൂര്‍ മലയാള സിനിമയിലെ പല പ്രമുഖരുടെയും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. പൊലീസിന് മേല്‍ വലിയ സമ്മര്‍ദ്ദമുള്ളത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്നും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല എന്നും യുവതി കുറ്റപ്പെടുത്തി. സിനിമയില്‍ ഉള്ള പലരോടും ഞാനിക്കാര്യം പറഞ്ഞിരുന്നു.

എന്നിട്ടും അയാള്‍ എമ്പുരാന്റെ ലൊക്കേഷനിലേക്ക് പോയി. എമ്പുരാന്റെ ലൊക്കേഷനില്‍ ഒരു മാസത്തോളം പ്രവര്‍ത്തിച്ചു. വനിതാ കമ്മീഷനിലും ഫെഫ്കയിലും പരാതി അയച്ചിരുന്നു എന്നും എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നും യുവതി പറഞ്ഞു. പൃഥ്വിരാജ് തന്റെ പില്ലേഴ്‌സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോയിട്ടുണ്ടായിരുന്നു. അതില്‍ മന്‍സൂര്‍ റഷീദുമുണ്ടായിരുന്നു. പൃഥ്വിരാജിന്റെ മാനേജരോട് ഇക്കാര്യം ഞാന്‍ വിളിച്ച് പറഞ്ഞു. ചീഫ് അസോസിയേറ്റിനോടും പറഞ്ഞു.

ബ്രോ ഡാഡിയുടേയും എമ്പുരാന്റേയും ചീഫ് അസോസിയേറ്റ് ഒരാള്‍ തന്നെയാണ്. പിന്നീട് എമ്പുരാനില്‍ നിന്ന് ഇയാളെ ഒഴിവാക്കി എന്നാണ് പറഞ്ഞത് എന്നും എന്നാല്‍ അക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം നിലവിലെ സാഹചര്യത്തില്‍ യുവതിയുടെ പരാതി ഹൈദരാബാദ് പൊലീസ് മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+