കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെഎസ് യു നേതാവിനു നൊന്തപ്പോൾ ഉള്ള പൊള്ളലുണ്ടല്ലോ അതാണ് പൊള്ളൽ'; മാധ്യമങ്ങൾക്കെതിരെ ജെയ്ക്ക്

Google Oneindia Malayalam News

കൊച്ചി: എസ് എഫ് ഐ വയനാട് ജില്ലാ വൈസ് പ്രസിഡഡന്റ് അപർണ ഗൗരി ക്രൂരമായി മർദ്ദനത്തിനിരയായ സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്. ഇരകൾക്കു നോവുമ്പോൾ അത് എസ് എഫ് ഐ ആണെങ്കിൽ പൊള്ളില്ല.എന്നാൽ ഒരു പെൺകുട്ടിയെ 30 പേർ ചേർന്ന് ചവിട്ടി മോബ് ലിഞ്ചിങ് നടത്തിയ കെ എസ് യു നേതാവിനു നൊന്തപ്പോൾ ഉള്ള പൊള്ളലുണ്ടല്ലോ അതാണ് പൊള്ളലെന്നും ജെയ്ക്ക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

hmmm-1670328541

'ഇരകൾക്കു നോവുമ്പോൾ അത് എസ് എഫ് ഐ ആണെങ്കിൽ ഞങ്ങൾക്ക് പൊള്ളില്ല അല്ലെ,എന്നാൽ ഒരു പെൺകുട്ടിയെ 30 പേർ ചേർന്ന് ചവിട്ടിയ മോബ് ലിഞ്ചിങ് നടത്തിയ കെ എസ് യു നേതാവിനു നൊന്തപ്പോൾ ഉള്ള പൊള്ളലുണ്ടല്ലോ അതാണ് പൊള്ളൽ..! വാർത്ത ആവണമെങ്കിൽ സ്ക്രോൾ ന്യൂസിൽ തെളിയണമെങ്കിൽ ഇങ്ങനെ ചിലത് നടക്കണം എന്ന് പഠിപ്പിക്കുന്നത് നമ്മുടെ മാധ്യമ മുഖ്യധാരയിലെ അഖില ലോക പ്രമുഖരാണ്..! ശ്രദ്ധിക്കുമല്ലോ അഖില ലോക അലവലാതികൾ എന്നല്ല പ്രമുഖർ എന്ന് തന്നെയാണ്..!

അപ്പോൾ ഗോവിന്ദ് ചാമി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞാൽ അത് വാർത്തയാവില്ല,അവർ ഇടതുപക്ഷമായിരുന്നു എങ്കിൽ.പക്ഷെ ബലാത്സംഗം ചെയ്ത കൊന്നുകളഞ്ഞ ഗോവിന്ദച്ചാമിയുടെ മുഖത്തൊരു പോറലേറ്റാൽ അതു വാർത്തയാവും..!
അതാണ് ലൈൻ !!നമ്മുടെ മാധ്യമ മുഖ്യധാരയിലെ അഖിലലോക പ്രമുഖരാണ്..!
ശ്രദ്ധിക്കുമല്ലോ അഖിലലോക അലവലാതികൾ എന്നല്ല പ്രമുഖർ എന്ന് തന്നെയാണ്..!', പോസ്റ്റിൽ പറഞ്ഞു.

വിഷയത്തിൽ മുൻ മന്ത്രിയും പേരാമ്പ്ര എംഎൽഎയുമായ ടിപി രാമകൃഷ്ണനും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വായിക്കാം- നാല്‌ ദിവസത്തിനുശേഷം മാധ്യമങ്ങൾ "അറിഞ്ഞു'; വയനാട്ടിൽ എസ്‌എഫ്‌ഐ വനിതാ നേതാവിന്‌ മർദനമേറ്റെന്ന്‌. വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നാല് ദിവസം മുൻപ് എസ്എഫ്ഐ വനിതാ നേതാവിന് മർദനമേറ്റിരുന്നുവെന്ന്. കെഎസ് യു - എംഎസ്എഫ് ലഹരിസംഘത്തിന്റെ ക്രൂര മർദനമേറ്റ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരി ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിഞ്ഞു. വനിതാ നേതാവിനെ മർദിച്ച പ്രതികളിൽ ഒരാൾക്ക് മർദനമേറ്റതോടെയാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയത്. പ്രതികൾ കെഎസ് യു പ്രവർത്തകരാണെന്ന വിവരവും ഇപ്പോൾ നൽകുന്ന വാർത്തകളിൽ പുറത്തുവരുന്നു.

വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് മേപ്പാടി കോളേജിൽ യുഡിഎസ്എഫ് സംഘം അപർണയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. പിന്നാലെ എസ്എഫ്ഐ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ക്യാമ്പസിനുള്ളിൽ പെൺകുട്ടി ലഹരിസംഘത്തിന്റെ ക്രൂര മർദനത്തിന് ഇരയായിട്ടും മനോരമ അടക്കമുള്ള മാധ്യമങ്ങൾ കണ്ടഭാവം നടിച്ചിരുന്നില്ല. കെഎസ് യു എംഎസ്എഫ് പിന്തുണയുള്ള സംഘമായിരുന്നു അക്രമത്തിന് പിന്നിൽ എന്നതുകൊണ്ട് തന്നെ സംഭവം പുറംലോകം അറിയാതിരിക്കാനാണ് പ്രമുഖ പത്രങ്ങളും ചാനലുകളും ശ്രമിച്ചത്'

കിളികൊല്ലൂർ മർദ്ദനം: ജില്ല പോലീസ്‌ മേധാവിയുടെ റിപ്പോർട്ടിനെതിരെ മർദനമേറ്റ യുവാക്കൾകിളികൊല്ലൂർ മർദ്ദനം: ജില്ല പോലീസ്‌ മേധാവിയുടെ റിപ്പോർട്ടിനെതിരെ മർദനമേറ്റ യുവാക്കൾ

സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ 'തല്ലുമാല'സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ 'തല്ലുമാല'

'ഈ പുറമൊന്ന് നോക്ക്, ക്രൂരമായി അടിച്ചു': മേപ്പാടി പോളി അക്രമ കേസിലെ പ്രതിക്ക് പേരാമ്പ്രയില്‍ മർദ്ദനം'ഈ പുറമൊന്ന് നോക്ക്, ക്രൂരമായി അടിച്ചു': മേപ്പാടി പോളി അക്രമ കേസിലെ പ്രതിക്ക് പേരാമ്പ്രയില്‍ മർദ്ദനം

English summary
SFI leader Aparna Gowri Issue; Jaik C Thomas Slams Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X