'എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം'; ഡൽഹിയിലും ആവർത്തിച്ച് ഗവർണർ
ന്യൂഡൽഹി: തിരുവനന്തപുരത്ത് വെച്ച് നടന്ന എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
പ്രതിഷേധക്കാർ കാറിനെ വട്ടം വളഞ്ഞപ്പോൾ പോലീസുകാർ കാഴ്ചക്കാരായി നിന്നെന്നും പോലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചില്ലെന്നും പോലീസിന് മേൽ സമ്മർദ്ദം ഉണ്ടെന്നും ഗവർണർ ആരോപിച്ചു. അക്രമികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഒരു തരത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടില്ലെന്ന് ഗവർണർ പറഞ്ഞു.
ഇന്നലെ രാത്രി മൂന്ന് ഇടങ്ങളിലാണ് തനിക്കെതിരെ ആക്രമണ ശ്രമം ഉണ്ടായതെന്ന് ഗവർണർ പറഞ്ഞു. പോലീസ് വാഹനത്തിലാണ് സമരക്കാരെ എത്തിച്ചതെന്നും അവരെ തിരികെ കൊണ്ടുപോയതും അതേ വാഹനത്തിലാണെന്നും ഗവർണർ പറഞ്ഞു. തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കൊടി കെട്ടിയ വടിയുമായാണ് അവർ വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കാൻ ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും മൂന്ന് തവണ സമാനമായ രീതിയിൽ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയത്,
വാഹനത്തിന് അകത്തിരുന്ന് ആക്രമണത്തിന് ഇരയാകണമെന്നായിരുന്നോ മന്ത്രിമാർ പറയുന്നതെന്നും തന്റെ വാഹനത്തിന്റെ റൂട്ട് ചോർത്തിയത് ആരാണെന്ന് അവർ പറയണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തനിക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പര്യാപ്തമല്ല, ആക്രമികൾക്ക് എതിരെ ഗുരുതര വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ രീതിയിൽ മുഖ്യമന്ത്രക്കെതിരെ എടുക്കുന്നത് ഗുരുതര വകുപ്പുകളാണെന്നും ഗവർണർ പറഞ്ഞു.
ഡൽഹിയിൽ നിന്ന് താൻ പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷം കോഴിക്കോട്ടെ പരിപാടിയിലാണ് പങ്കെടുക്കുന്നത്. ആർക്കും പ്രതിഷേധം നടത്താൻ അവകാശമുണ്ട്. കഴിഞ്ഞദിവസത്തേതിനു സംഭവത്തിന് സമാനമായ രീതിയിലാണ് പ്രതിഷേധമെങ്കിൽ വാഹനത്തിന് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഡൽഹിയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് തിരുവനന്തപുരത്ത് എസ് എസ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകെ ഇന്ന് കോടതിയിൽ ഹാജരാക്കും












Click it and Unblock the Notifications