Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാന്‍സലറിസം കവാടത്തിന് പുറത്ത്', എംജി യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ. ഗവർണർക്കെതിരെ ബാനർ ഉയർത്തിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. ചാന്‍സലറിസം കവാടത്തിന് പുറത്ത്' എന്ന് എഴുതിയ ബാനറുമായാണ് എസ്എഫ്‌ഐ ഗവര്‍ണക്കെതിരെ രംഗത്തുവന്നത്. എം ജി സര്‍വകലാശാലയിലാണ് ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വീണ്ടും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി അറിയാതെ നിയമനങ്ങൾ നടക്കില്ലന്നും, താൻ റബർ സ്റ്റാമ്പല്ലന്നുമായിരുന്നു ഗവർണറുടെ പരാമർശം. ഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളില്‍ നിയമിക്കാനാവില്ല.തീരുമാനങ്ങള്‍ ഭരണഘടനാപരമായി മാത്രമേ എടുക്കുവെന്നും ഗവർണർ പ്രതികരിച്ചിരുന്നു.

governor

നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ല. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും ഗവർണർ വ്യക്തമാക്കി

കുറ്റാരോപണം നേരിടുന്നവര്‍ക്ക് ജഡ്ജിയാവാന്‍ പറ്റില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിയമം ബാധകമാണ്. നിയമ വിരുദ്ധ നടപടികള്‍ നിയമ വിധേയമാക്കാനാണ് ചില ബില്ലുകൾ. ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചു. അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും ഗവർഡണർ പറഞ്ഞിരുന്നു.

അതേസമയം ഗവർണർക്ക് മറുപടിയുമായി മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ഗവർണർ റബർ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടല്ലന്നായിരുന്നു നിയമമന്ത്രിയുടെ മറുപടി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിന്റെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും നിയമ മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

ഗവര്‍ണര്‍ ഇന്നത് ചെയ്യണമെന്ന് ഞങ്ങള്‍ പറയേണ്ടതില്ല. പരസ്യമായ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാം.ഒപ്പിട്ടില്ലെങ്കില്‍ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. ബില്ലുകള്‍ വന്നോയെന്ന കാര്യം പരിശോധിച്ചാല്‍ അറിയാവുന്നതേയുള്ളു. ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുന്നതിന് ഒരു നടപടിക്രമം ഉണ്ട്. എവിടെ എത്തിയെന്ന് ഗവര്‍ണര്‍ക്ക് അറിയാന്‍ പറ്റും.'. മന്ത്രി പി രാജീവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+