കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേള്‍സ് ഹോസ്റ്റലില്‍ മദ്യപിച്ച്, തോക്കുമായി കയറിയത് മഞ്ഞളാംകുഴി അലിയുടെ ബന്ധു? എസ്എഫ്‌ഐ സമരം വിജയം

ലോ അക്കാദമിയിലെ എസ്എഫ്ഐ സമരത്തെ സംബന്ധിച്ച് ആക്ഷേപം ഉയരുന്ന വേളയിലാണ് മലപ്പുറം ജില്ലയിലെ ജെംസ് കോളേജിലും സമരം തുടങ്ങിയത്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ രാമപുരത്തുള്ള ജെംസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചതായി എസ്എഫ്ഐ. കോളേജ് ചെയര്‍മാനും മുസ്ലീം ലീഗ് എംഎല്‍എയും ആയ മഞ്ഞളാംകുഴി അലിയുടെ ബന്ധു ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം.

മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സംഭവം മാനേജ്‌മെന്റ് ഇടപെട്ട് ഒതുക്കിവയ്ക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥിനികളെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

GEMS SFI

മഞ്ഞളാംകുഴി അലിയുടെ ബന്ധവും മുസ്ലീം ലീഗ് പ്രവര്‍ത്തകനും ആയ ആളാണ് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്നത് എന്നാണ് പരാതി. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും തോക്ക് കാണിച്ച് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്.

വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമരം തുടങ്ങിയിരുന്നു. ചെയര്‍മാന്‍ ആയ മഞ്ഞളാംകുഴി അലിയുമായി കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ എസ്എഫ്‌ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

ഏറ്റവും ഒടുവില്‍ കോളേജ് പ്രിന്‍സിപ്പാളുമായി നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരത്തിനകം തന്നെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ വ്യക്തിയ്‌ക്കെതിരെ കോളേജ് മാനേജ്‌മെന്റ് തന്നെ പരാതി നല്‍കാന്‍ ധാരണയായിട്ടുണ്ട്.

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഉള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നടപടികളും ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതായി എസ്എഫ്‌ഐ നേതാവ് റമീസ് വണ്‍ഇന്ത്യയോട് പറഞ്ഞു.

ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ എസ്എഫ്‌ഐ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റ് കള്ളപ്രചാരണങ്ങളുമായി നോട്ടീസ് ഇറക്കിയിരുന്നു എന്നും ആക്ഷേപമുണ്ട്. ഈ നോട്ടീസ് സംബന്ധിച്ചും അന്വേഷണം നടത്താമെന്ന് ഉറപ്പ് ലഭിച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

English summary
SFI Strike at GEMS College Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X