ഷഫീന്‍ ജഹാനെ എന്‍ഐഎ അറസ്റ്റ് ചെയ്‌തേക്കും; ഹാദിയ കേസ് വഴിത്തിരിവിലേക്ക്

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ഷെഫിൻ ജഹാനെ അറസ്റ്റ് ചെയ്തേക്കും? | Oneindia Malayalam

കൊച്ചി: തീവ്രവാദബന്ധമുള്ളതായി സംശത്തെ തുടര്‍ന്ന് എന്‍ഐഎ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാനെ വീണ്ടും ചോദ്യം ചെയ്തതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെഫിന്‍ ജെഹാന്‍ മുമ്പ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്.

ഹെയര്‍സ്‌റ്റൈലും ഭാവവും മാറ്റി; മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ഒരുക്കം തുടങ്ങി

ചോദ്യം ചെയ്യലില്‍ ഷഫീന്‍ ജഹാന്‍ മുന്‍നിലപാട് ആവര്‍ത്തിച്ചതോടെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നയാളുമായി ഷഫീന്‍ ഫോണില്‍ പലതവണ സംസാരിച്ചതായി എന്‍ഐഎ ആരോപിച്ചിരുന്നു.

shafin

ഐഎസ്സില്‍ ഒരാളെ ചേര്‍ത്താല്‍ എത്ര പ്രതിഫലം കിട്ടുമെന്നാണ് ഷഫീന്‍ ആരാഞ്ഞതെന്നാണ് സൂചന. ഷഫീന്‍ ജഹാന്‍ എസ്സിലേക്ക് ആളെ ചേര്‍ത്തതായും സംശയിക്കുന്നു. ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ സുപ്രധാന വാദം നടക്കാനിരിക്കെ ഷഫീന്‍ ജഹാനെ അറസ്റ്റ് ചെയ്താല്‍ കേസിന്റെ ഗതിമാറുമെന്നുറപ്പാണ്.

ഷഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎയ്ക്ക് തെളിവുനല്‍കാന്‍ കഴിഞ്ഞാല്‍ ഹാദിയയെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന പിതാവിന്റെ വാദത്തിന് അത് കരുത്തുപകരം. അതേസമയം, ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത് തടസമാകുമെന്ന് കരുതുന്നില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

English summary
shafin jahan to be arrested by nia
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്