Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ?: മനസ്സ് തുറന്ന് നേതാവ്, അങ്ങനെ വന്നാല്‍ സാധ്യത

ദില്ലി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം വീണ്ടും പരസ്യമായി വ്യക്തമാക്കി ശശി തരൂർ എംപി. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് പേരുകള്‍ നിർദേശിക്കുമെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂർ വ്യക്തമാക്കുന്നത്.

നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല

രാഹുല്‍ മത്സര രംഗത്തേക്ക് ഉണ്ടെങ്കില്‍ മറ്റ് അഭിപ്രായ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തെ പിന്തുണയ്ക്കും. എല്ലാത്തിനും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാണമെന്നും ശശി തരൂർ വ്യക്തമാക്കുന്നു.

സാധ്യത പട്ടികയില്‍ ആരൊക്കെയുണ്ട് എന്നുള്ളത്

സാധ്യത പട്ടികയില്‍ ആരൊക്കെയുണ്ട് എന്നുള്ളത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലും പ്രിയങ്കയും മത്സരിത്തിനില്ലെങ്കില്‍ മറ്റുള്ളവർ മുന്നോട്ട് കടന്ന് വരും. ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം

താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടാറില്ലാത്താ നേതാവാണ് താനെന്നായിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള തരൂരിന്റെ മറുപടി. ആളുകളെ വ്യക്തിപരമായി ആക്രമിക്കുന്ന രാഷ്ട്രീയത്തില്‍ ഞാൻ വിശ്വസിക്കുന്നില്ല. ആക്രമിക്കപ്പെടുമ്പോൾ, ഞാൻ സാധാരണയായി പുഞ്ചിരിച്ച് മുന്നോട്ട് പോകും.

കേരളത്തില്‍ ഞങ്ങളുടെ ഭാഗത്ത് ചില സംഘടനാ പോരായ്മകൾ

കേരളത്തില്‍ ഞങ്ങളുടെ ഭാഗത്ത് ചില സംഘടനാ പോരായ്മകൾ ഉണ്ടായിരുന്നു. യുവ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പിനെ കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഈ സ്ഥാനാർത്ഥികളെ വളരെ നേരത്തെ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങളുടെ പരാജയത്തെ ഞാൻ തീർച്ചയായും കുറ്റപ്പെടുത്തും. നിങ്ങൾ യുവമുഖങ്ങൾ മുന്നോട്ട് കൊണ്ടുവന്നാല്‍ അവരെ പരിചയപ്പെടുത്താന്‍ വെറും മൂന്നാഴ്ചയല്ല, മൂന്ന് മാസം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിഭാഗീയത ഏറ്റവും ദൗർഭാഗ്യകരമായ കാര്യമായിരുന്നു.

വിഭാഗീയത ഏറ്റവും ദൗർഭാഗ്യകരമായ കാര്യമായിരുന്നു. പക്ഷേ, ഒരു പരിധിവരെ അത് അപ്രത്യക്ഷമാകുമെന്ന് ഞാൻ കരുതുന്നു. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ കോൺഗ്രസിന് പുതിയ ഊർജം കൈവന്നിട്ടുണ്ട്. ഇരുവരും മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു. ഇതിന്റെയെല്ലാം നേട്ടം 2026 ല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ പറഞ്ഞു.

പ്രത്യേകിച്ച് ഉത്തരേന്ത്യയിലും ഹിന്ദി ബെൽറ്റിലും മോദി

പ്രത്യേകിച്ച് ഉത്തരേന്ത്യയിലും ഹിന്ദി ബെൽറ്റിലും മോദി ജനപ്രിയനാണ് എന്നതിൽ സംശയമില്ലെന്നായിരുന്നു മോദിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ പാർട്ടിയും നന്നായി സംഘടിതമാണ്, ഏറ്റവും മികച്ച ഫണ്ട് ലഭിക്കുന്ന പാർട്ടിയാണ്. പക്ഷേ, ദക്ഷിണേന്ത്യയിൽ അവരുടെ ആശയം എത്തിക്കുന്നതിനെ ഞങ്ങൾക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കാര്യക്ഷമത

മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കാര്യക്ഷമതയും കാര്യഗൗരവമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറയുന്നു. ‘അദ്ദേഹവുമായി ഞാൻ ഇടപെട്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു വാക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും. എനിക്ക് അദ്ദേഹത്തോടു വലിയ ബഹുമാനമുണ്ട്.' എന്നായിരുന്നു തരൂരിന്റെ മറുപടി

എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നായിരുന്നു

എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹത്തിന്റെ മറുപടി. ഞാൻ ശ്രമിച്ചാൽ എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല. അതുകൊണ്ട് മാതൃകാപരമായി കാര്യങ്ങൾ ചെയ്യുന്നവരെ ഞാൻ അഭിനന്ദിക്കുന്നു. ജനങ്ങളുടെ സ്പന്ദനത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം. കേരളത്തിലെ ജനങ്ങളുമായി ഉമ്മൻ ചാണ്ടിയോളം അടുപ്പം പുലർത്തുന്ന മറ്റൊരു നേതാവ് ഒരു പാർട്ടിയിലും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+