ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു ബിജെപി നേതാവും മിണ്ടിയില്ല; തുറന്നടിച്ച് ശശി തരൂര്‍
കൊച്ചി: നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍ വിവാദമായിരിക്കെ, പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നേരത്തെ ഒട്ടേറെ ക്രൈസ്തവ പുരോഹിതരുമായി ചര്‍ച്ച നടത്തിയ വ്യക്തി കൂടിയാണ് തരൂര്‍. ബിജെപി രണ്ട് മുഖമാണുള്ളതെന്ന് തരൂര്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങള്‍ കേള്ക്കുമ്പോല് നല്ല കാര്യമാണെന്ന് തോന്നുണ്ടാകാം. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും മറ്റുമെല്ലാം കാണുമ്പോള്‍ ബിജെപി നമുക്ക് എതിരല്ല എന്ന് ക്രിസ്ത്യന്‍ സഹോദരന്മാര്ക്ക് തോന്നിയിട്ടുണ്ടാകും. പക്ഷേ, ബിജെപിയുടെ ഹിന്ദുത്വ വിശ്വാസം ഏതെങ്കിലും ന്യൂനപക്ഷത്തിന് അംഗീകരിക്കാന്‍ സാധിക്കുമോ എന്ന് തരൂര്‍ ചോദിച്ചു.

മാത്രമല്ല, ക്രിസ്ത്യന്‍ പള്ളികളില്‍ ആറേഴ് സ്ഥലത്ത് ആക്രമണം സംഭവിച്ചപ്പോള്‍ ഒരു ബിജെപി നേതാവും അതിനെതിരെ സംസാരിക്കുന്നത് നാം കേട്ടില്ല. ഞാന്‍ നാഗാലാന്റില്‍ പോയ സമയത്ത്, തൊട്ടടുത്ത അസമിലെ സംഘപരിവാര്‍ സ്ഥാപനം പ്രഖ്യാപിക്കുകയാണ്, ആദിവാസി ക്രിസ്ത്യാനികളെ ആദിവാസികളായി കാണരുത്. ഭരണഘടന മാറ്റണം എന്ന്. ഇതിനെതിരെ ഒരു ബിജെപി നേതാവ് മിണ്ടിയോ. എന്താണ് ബിജെപിയുടെ നിലപാട് എന്ന് അവര്‍ കാണിച്ചുതരണ്ടേ എന്നും ശശി തരൂര്‍ ചോദിച്ചു.
ഒരിടത്ത് ഒരുമുഖവും മറ്റൊരിടത്ത് വേറെ മുഖവുമാണ് ബിജെപിക്ക്. ഇത് കാണുമ്പോള്‍ ഏതാണ് ശരി എന്ന് ജനങ്ങള്‍ക്ക് സംശയം തോന്നും. കര്‍ദിനാളിനെയും മറ്റു ബിഷപ്പുമാരെയും കോണ്‍ഗ്രസ് കണ്ടതാണ്. ഞാന്‍ നേരിട്ടും കണ്ടിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. അവരുടെ ഭാഗവും കേട്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു.
അനില്‍ ആന്റണി വിഷയത്തിലെ പ്രതികരണം
അനില്‍ ആന്റണി വിഷയത്തിലും ശശി തരൂര്‍ പ്രതികരിച്ചു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ദുഃഖമുണ്ട്. മതേതര കാഴ്ച്ചപ്പാടില്‍ വളര്‍ന്ന ഒരു വ്യക്തിക്ക് അവിടെ പോയാല്‍ നല്ല ഫീലിങ് ഉണ്ടാകില്ല. ബിജെപിക്കൊപ്പം പോയ ക്രിസ്ത്യന്‍ നേതാക്കളെ അവര്‍ രണ്ടുവര്‍ഷത്തിനകം കളയുകയാണ് ചെയ്തത്. നേരത്തെ പോയവരെ ഇപ്പോള്‍ കാണുന്നുണ്ടോ എന്നും തരൂര്‍ ചോദിച്ചു.
അനില്‍ ആന്റണിയുടെ ഭാവിയും അങ്ങനെ തന്നെയാകും. നല്ല മൂല്യത്തിലും കുടുംബത്തിലും വളര്‍ന്നവര്‍ കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ വിഷമമുണ്ട്. നേരെ അപ്പുറത്തുള്ള പാര്‍ട്ടിയില്‍ ചേരുമ്പോള്‍ എങ്ങനെയാണ് നമ്മുടെ മൂല്യങ്ങള്‍ വിട്ടുപോകാന്‍ സാധിക്കുക. എകെ ആന്റണിയോട് ഞാന്‍ സംസാരിച്ചിട്ടില്ലെന്നും ശശി തരൂര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബിജെപിക്ക് ഒറ്റമുഖം
ബിജെപിക്ക് ഒറ്റമുഖമേയുള്ളൂ എന്ന് ശശി തരൂരിന് മറുപടിയായി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണന് പ്രതികരിച്ചു. ശശി തരൂരിന് എത്ര മുഖമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ എന്താകും അവസ്ഥ. ഞാന്‍ ശശി തരൂരിന്റെ മുഖത്തെ കുറിച്ച് പറയുന്നില്ല. ബിജെപിയുടെ മുഖം ഒന്നാണ്. രാജ്യത്തെ 133 കോടി ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണമെന്ന മുഖം മാത്രമേ ബിജെപിക്കുള്ളൂ എന്നും രാധാകൃഷ്ണന് പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications