ലീഗിനും തരൂർ പ്രിയന്‍, യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പാർട്ടി: പാണക്കാട് ഹൃദ്യമായ സ്വീകരണം
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പരിപാടി വിലക്കിയ വിവാദങ്ങള്‍ക്കിടെ ശശി തരൂർ പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തി. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഏറെ നേരം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍ എപി തുടങ്ങിയവരും തരൂരിനൊപ്പമുണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണമായിരുന്നു തരൂരിന് പാണക്കാട് ലഭിച്ചത്. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയത്.

പാണക്കാട് കുടുംബവുമായുള്ള ബന്ധത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സന്ദർശനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ല തരൂർ, അദ്ദേഹം സംസ്ഥാന നേതാവാണ്. കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് പ്രസക്തിയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചർച്ചയാകുമെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാവരും കൂടി കാണുമ്പോൾ വേറെന്തെങ്കിലുമാണോ സംസാരിക്കുക? പിന്നെ വേണമെങ്കിൽ ഖത്തർ ഫുട്ബോൾ സംസാരിക്കാം' എന്നായിരുന്നു രാഷ്ട്രീയം ചർച്ചയാകുമോയെന്നുള്ള ചോദ്യത്തിനുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് ശശി തരൂർ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി തന്നെ പാണക്കാട് വെച്ച് ചർച്ചയായെന്നാണ് സൂചന. തരൂരിന് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടം നല്‍കണമെന്ന അഭിപ്രായമുള്ളവരാണ് ലീഗ്. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് യു ഡി എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ട്.
vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. തരൂരിന്റെ പരിപാടി വിലക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു ലീഗ് നേതാവിന്റെ ഈ പ്രതികരണം. അതേസമയം കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് തരൂർ വ്യക്തമാക്കി.

രണ്ട് യു ഡി എഫ് എം പിമാർ യു ഡി എഫ് ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല. ചിലർപറയുന്നത് ഇത് ഗ്രൂപ്പ് നീക്കമാണെന്ന്. എന്നാല്‍ രൂപ്പ് ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല, അതിനുള്ള താൽപര്യവുമില്ല. എ യും ഐയും തന്നെ കോണ്‍ഗ്രസിനകത്ത് അധികമാണ്. 'ഒ'യും 'ഇ'യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കിൽ 'യു'ആണ്. അത് യുണൈറ്റഡ് കോണ്‍ഗ്രസ് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications