'എന്‍എസ്എസ് വേദിയിലെ തരൂരിന്റെ പ്രസംഗം അല്‍പ്പത്തരം'; രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: എന്‍ എസ് എസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് ഇപ്പോള്‍ ശശി തരൂരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തരൂര്‍ നടത്തിയ പ്രസംഗം അല്‍പത്തരമായിപ്പോയെന്നാണ് ബിനു ചുള്ളിയില്‍ കുറിക്കുന്നത്. എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തുള്ള പ്രസംഗത്തിനെതിരെയാണ് വിമര്‍ശനം.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇലപ്പാള്‍ താന്‍ അത് അനുഭവിക്കുന്നുണ്ട്. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ശശിതരൂര്‍ നടത്തിയ പ്രസംഗം അല്‍പ്പത്തരമായിപ്പോയെന്ന് ബിനു പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ മല്‍സരങ്ങള്‍ ഉണ്ടാവാറുള്ളത് സ്വഭാവികമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ബിനു ചുള്ളിയിലിന്റെ വാക്കുകളിലേക്ക്.
ബഹുമാന്യനായ ശശിതരൂര്‍ ചങ്ങാനാശ്ശേരിയില്‍ എന്‍.എസ്സ് എസ്സ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അല്‍പത്തരമായി പോയി.
രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ മല്‍സരങ്ങള്‍ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആള്‍ പറയുന്നത് അല്‍പത്തരമാണ്.
അതേസമയം, 10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തി ദിനത്തില്‍ ക്ഷണിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരസ്യമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു. സതീശനെ കൂടാതെ രമേശ് ചെന്നിത്തലയും എന്‍ എസ് എസുമായി അകല്‍ച്ചയിലാണ്.
അതേസമയം, മുമ്പ് താന്‍ തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂര്‍ കേരളത്തിന്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications