Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ശശി തരൂര്‍... കാലം മാറുമ്പോള്‍ എല്ലാം മാറണം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണോ എന്ന കാര്യം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. ഈ വിഷയത്തില്‍ പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വിശ്വാസത്തെ ഹനിയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചിരിയ്ക്കുന്നത്.

എന്നാല്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയും ആയ ശശി തരൂര്‍ ഇപ്പോള്‍ പറയുന്നത് കേള്‍ക്കുക. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്നാണ് തരൂര്‍ ആവശ്യപ്പെടുന്നത്. ക്ഷേത്രങ്ങളില്‍ ജാതി-ലിംഗ വിവേചനങ്ങള്‍ പാടില്ലെന്നാണ് തരൂരിന്റെ പക്ഷം.

ശബരിമലയില്‍ സ്ത്രീകള്‍

ശബരിമലയില്‍ സ്ത്രീകള്‍

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ കുഴപ്പമില്ലെന്നാണ് ശശി തരൂര്‍ പറയുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമാണിത്.

പണ്ട് എങ്ങനെ ആയിരുന്നു?

പണ്ട് എങ്ങനെ ആയിരുന്നു?

പണ്ട് ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത് മാറിയില്ലേ... അങ്ങനെ മാറ്റങ്ങള്‍ സംഭവിയ്ക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്.

മാറ്റങ്ങള്‍ ഉണ്ടാകണം

മാറ്റങ്ങള്‍ ഉണ്ടാകണം

ക്ഷേത്രാചാരങ്ങളുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് തരൂരിന്റെ നിലപാട്. ക്ഷേത്രങ്ങളില്‍ ലിംഗ-ജാതി വേര്‍തിരിവ് പാടില്ലെന്നും തരൂര്‍ പറയുന്നു.

തികച്ചും വ്യക്തിപരം

തികച്ചും വ്യക്തിപരം

തന്റെ നിലപാട് തികച്ചും വ്യക്തിപരമാണെന്നും ശശി തരൂര്‍ പറയുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാടിനെ തള്ളുന്നത് ശരിയല്ല എന്ന നിലയിലായിരുന്നു തരൂര്‍.

രാഹുല്‍ എത്തിയപ്പോള്‍

രാഹുല്‍ എത്തിയപ്പോള്‍

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിശാല എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ശശി തരൂര്‍.

അയ്യപ്പ ഭക്തന്‍

അയ്യപ്പ ഭക്തന്‍

ശശി തരൂരും ഒരു അയ്യപ്പ ഭക്തനാണ്. 2015 ഏപ്രില്‍ മാസത്തില്‍ തരൂര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+