രാജി വച്ചില്ലെങ്കില്‍ ഷീല ദീക്ഷിത്തിനെ സ്ഥലം മാറ്റും
ദില്ലി: രാജി വയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേതിലേയ്‌ക്കെങ്കിലും മാറ്റാന്‍ സാധ്യത. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പ് ആവശ്യപ്പെട്ടുരുന്നു.
കോമണ്‍ വെല്‍ത്ത് അഴിമതിക്കേസ്, ദില്ലി ജലബോര്‍ഡ് അഴിമതിക്കേസ് എന്നിവയില്‍ ഷീല ദീക്ഷിത്ത് അഴിമതി ആരോപണം നേരാടാനിരിയ്‌ക്കെയാണ് സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിയ്ക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാകും ഷീല ദീക്ഷിത്തിനെ മാറ്റുന്നതെന്നാണ് അറിയുന്നത്.

ഷീല ദീക്ഷിത്തിന് പകരം മുന്‍ സോളിസിറ്റര്‍ ജനറല്‍ സൊറാബ്ജിയെയാണ് കേരള ഗവര്‍ണറായി നിയമിയ്ക്കുക. സാമൂഹിക, സാമ്പത്തിക, നിയമ രംഗങ്ങളില്‍ പ്രമുഖരായവരെ സംസ്ഥാനത്തിന്റെ ഗവര്‍ണറാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്നാണ് കേരള ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പ്രമുഖ നിയമ പണ്ഡിതനായ സോളി സൊറാബ്ജിയെ പരിഗണിയ്ക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ കര്‍ണാടക ഗവര്‍ണറാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം












Click it and Unblock the Notifications