ഷൈന്‍ പൊള്ളാച്ചിയില്‍..? പിറകെ പോകാനില്ലെന്ന് പൊലീസ്...; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും
കൊച്ചി: സിനിമ സെറ്റില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ കേസുണ്ടായേക്കില്ല എന്ന സൂചന നല്‍കി പൊലീസ്. നിയമനടപടിക്കില്ല എന്ന് വിന്‍സിയും കുടുംബവും വ്യക്തമാക്കിയ സാഹചര്യത്തില്‍ ആണിത്. എന്നാല്‍ ഡാന്‍സാഫ് പരിശോധനയ്ക്കിടെ എന്തിനാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത് എന്നതില്‍ ഷൈന്‍ വ്യക്തത വരുത്തേണ്ടി വരും.
ഇതിനായി ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടീസ് നല്‍കുക എന്നാണ് അറിയാന്‍ കഴിയുന്നത്. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് ഷൈനിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്നാണ് കൊച്ചി നാര്‍കോട്ടിക് എസിപി അബ്ദുല്‍ സലാം പറയുന്നത്.

ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല എന്നും ഷൈനിന് നോട്ടീസ് നല്‍കുന്ന കാര്യം മേല്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ തേടി ഏതായാലും തമിഴ്‌നാട്ടിലേക്കു പോകേണ്ട കാര്യമില്ലെന്നാണ് നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 314-ാം നമ്പര്‍ മുറിയിലായിരുന്നു ഷൈന്‍ ഉണ്ടായിരുന്നത്. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി പുറത്തുവന്നിരുന്നു. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു.
രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി ഇവിടെ നിന്നും സ്റ്റെയര്‍കെയ്‌സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലില്‍ എത്തിയത്. അതേസമയം റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് വിവരം.
പൊള്ളാച്ചിയിലെ റിസോര്‍ട്ടിലാണ് താരമിപ്പോള്‍ ഉള്ളത് എന്നാണ് ടവര്‍ ലൊക്കേഷന്‍ വഴി പൊലീസ് അറിഞ്ഞിരിക്കുന്നത്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നിറങ്ങിയോടിയ ഷൈന്‍ കൊച്ചിയിലെ മറ്റൊരു ആഢംബര ഹോട്ടലില്‍ മുറിയെടുത്തതായും അവിടെ നിന്നും ടാക്‌സിയില്‍ മറ്റൊരു സ്ഥലത്തേക്ക് കടന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ തൃശൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്കു പോവുകയായിരുന്നു എന്നാണ് വിവരം. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സംഘം അകത്തേക്ക് കയറിയത്. റൂം സര്‍വീസെന്ന് പറഞ്ഞായിരുന്നു ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്.
എന്നാല്‍ ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒളിവിലാണെങ്കിലും ഷൈനിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളും തന്റെ പേരില്‍ വരുന്ന വാര്‍ത്തകളും ട്രോളുകളും ഷൈന്‍ പങ്കുവയ്ക്കുന്നുണ്ട്.
അതിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ ആരോപണത്തില്‍ താരത്തിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് കുടുംബത്തിന്റെ അനുമതി തേടി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നുമാണ് കുടുംബം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്












Click it and Unblock the Notifications