കൊച്ചി തീരത്തിന് സമീപം കപ്പൽ അപകടം; ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടരുന്നു, കണ്ടെയ്‌നറുകൾ തൊടരുത്.!
കൊച്ചി: കേരളതീരത്തിന് അരികെയായി കപ്പൽ അപകടം. കൊച്ചിയിൽ 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. . കോസ്‌റ്റ് ഗാർഡാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നേവിയുടെ ഹെലികോപ്റ്ററുകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
അതിനിടെ കപ്പൽ ചരിഞ്ഞുവെന്നും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. അപകടരമായ വസ്‌തുക്കളാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. അതിനാൽ തന്നെ കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞാലും അത് തൊടരുതെന്നാണ് നിർദ്ദേശം.

കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്‌റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കപ്പൽ അപകടത്തിന്റെ സാഹചര്യത്തിൽ ജനങ്ങൾ ഒരു കാരണവശാലും ഈ കണ്ടെയ്‌നറുകളിൽ തൊടരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്. കൂടാതെ തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി പറയുന്നു. നിലവിൽ കപ്പലിന്റെയും കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളുടെയും ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
അപകടരമായ ഗുഡ്‌സ്, എണ്ണ എന്നിവയാണ് കണ്ടെയ്‌നറിനുള്ളിൽ ഉള്ളതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ സംശയകരമായ വസ്‌തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്‌പർശിക്കരുതെന്നും വിവരം പോലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമാവാനുണ്ട്.
ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലവർഷാരംഭത്തെ തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭത്തിൽപെട്ടാണ് കപ്പൽ അപകടത്തിൽപെട്ടതെന്നാണ് ലഭ്യമായ വിവരം. കേരളത്തിൽ വടക്കൻ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്‌നറുകൾ അടിയാനാണ് കൂടുതൽ സാധ്യത. കപ്പൽ അപകടത്തെ തുടർന്ന് കടലിൽ എണ്ണപ്പാടയും ഉണ്ടായിട്ടുണ്ട്. കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നു എന്നാണ് വിവരം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications