Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തിനടിയില്‍ 71 ദിവസം, അഴുകിയ നിലയില്‍ ലഭിച്ചത് മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രം; ഇനിയെന്ത്?

ബെംഗളൂരു: 71 ദിവസങ്ങള്‍ക്ക് ശേഷം ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ആണ് കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെടുത്തത്. രണ്ടരമാസത്തോളം വെള്ളത്തിനടയില്‍ കിടന്നതിനാല്‍ തന്നെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ ഘട്ടത്തില്‍ പുറത്തെടുത്തിരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ക്യാബിന്‍ ഡ്രെഡ്ജറില്‍ ക്രെയിന്‍ ഉപയോഗിച്ച് അല്‍പം ഉയര്‍ത്തിയപ്പോള്‍ തന്നെ മൃതദേഹം ഉള്ളിലുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. അതിന് ശേഷം ഡിങ്കി ബോട്ടില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ലോറിക്ക് ഉള്ളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോകാനുള്ള സാഹചര്യമില്ലായിരുന്നു.

Shirur Landslide

അതിനാല്‍ തന്നെ സ്റ്റിക്ക് ഉപയോഗിച്ച് നീക്കിയാണ് മൃതദേഹത്തിന്റെ ഭാഗം ഡിങ്കി ബോട്ടില്‍ എത്തിച്ചത്. മൃതദേഹഭാഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. അതിന് ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഫോറന്‍സിക്, ഡിഎന്‍എ പരിശോധന ഫലങ്ങള്‍ കൂടി പൂര്‍ത്തിയാക്കി മൃതദേഹം അര്‍ജുന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ച ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

ഇത് സംബന്ധിച്ച സാങ്കേതിക നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അര്‍ജുന്റെ സഹോദരനില്‍ നിന്ന് നേരത്തെ തന്നെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിരുന്നു. അതേസമയം മൃതദേഹം അര്‍ജുന്റേതാണ് എന്ന് സഹോദരി ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അര്‍ജുന്‍ തിരിച്ചുവരില്ല എന്ന സത്യം മാനസികമായി കുടുംബം ഉള്‍ക്കൊണ്ടിരുന്നു എന്നും എങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനെങ്കിലും എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹമെന്നും ജിതിന്‍ പറഞ്ഞു. അതേസമയം അര്‍ജുനെ കണ്ടെത്തുമെന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നെന്നും ആ വാക്ക് പാലിച്ചു എന്നും മനാഫ് പറഞ്ഞു. അര്‍ജുന് എന്ത് പറ്റി എന്ന് കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് തുടക്കം മുതല്‍ മനാഫ് ഷിരൂരില്‍ ഉണ്ടായിരുന്നു.

ജൂലൈ 16 നായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടം ഉണ്ടായത്. ഈ സമയം ലോറിക്കുള്ളില്‍ ഉറക്കത്തിലായിരുന്നു അര്‍ജുന്‍. കരയില്‍ മണ്ണടിഞ്ഞ് വീണിടത്ത് നടത്തിയ തിരച്ചിലിലൊന്നും അര്‍ജുനെ കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് ഗംഗാവലി പുഴയിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചത്. കേരളമൊന്നാകെ അര്‍ജുനെ ജീവനോടെ ലഭിക്കാനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നിരുന്നു. പലരും രക്ഷാപ്രവര്‍ത്തനത്തിന് സ്വയം മുന്നിട്ടിറങ്ങി ഷിരൂരില്‍ എത്തുകയും ചെയ്തിരുന്നു.

ഇതിനിടെ പ്രതികൂല കാലാവസ്ഥയും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പുഴയില്‍ വന്‍തോതില്‍ മണ്ണടിഞ്ഞതും ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒടുവില്‍ ഡ്രെഡ്ജര്‍ എത്തിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി തുടങ്ങിയത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+