Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിനത്തിലേക്ക്; ഇന്ന് അതീവ നിര്‍ണായകം

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് അത്യാധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയായിരിക്കും ഇന്ന് നടക്കുക. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്ത് നിന്ന് തന്നെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്.

വെള്ളത്തിന്റെ അടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം എന്നിവ മനസിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളിലും വലിയ വസ്തുവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തിരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ഷിരൂരിലും ഉപയോഗിക്കും.

Landslide

17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്താനായിരുന്നു. ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചായിരിക്കും പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളാണ് ഉള്ളത്. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ ഇതിന് സാധിക്കും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.

അതിനിടെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും. കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇത് എന്നാണ് സൈന്യത്തിന്റെ അനുമാനം. അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് നദിയില്‍ കാര്യമായി തിരച്ചില്‍ നടത്താനായിരുന്നില്ല.

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. ജൂലൈ 16 ന് രാവിലെ 8.30 ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് അപകടമുണ്ടായത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നിരവധി തിരച്ചിലുകള്‍ നടത്തിയിരുന്നു. അതേസമയം ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസമാകുന്നുണ്ട്. അതിനിടെ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നും കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എന്‍ വി അന്‍ജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇന്നലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നുമാണ് കോടതിയുടെ നിരീക്ഷണം. കര്‍ണാടക സര്‍ക്കാരിന് വേണ്ടി എജി ഇന്ന് സത്യവാങ്മൂലം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+