കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന കണക്ക്: കേന്ദ്രത്തിലുള്ളത് തൊഴില്‍ നശിപ്പിക്കുന്ന സർക്കാരെന്ന് വി ശിവദാസന്‍ എംപി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രാജ്യസഭ അംഗം വി ശിവദാസന്‍. സംഘടിതമേഖലയിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എംപിയുടെ പ്രതികരണം. സംഘടിതമേഖലയിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്ന യൂണിയൻ സർക്കാർ നിലപാട് യുവാക്കളോടുള്ള വഞ്ചനയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.

'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി

രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 2016 മുതൽ ഓരോ വർഷവും കുറയുകയാണ് എന്നും 2016 -2021 കാലയളവിൽ തന്നെ 2.68 ലക്ഷം കുറഞ്ഞു എന്നുമുള്ള ഞെട്ടിക്കുന്ന കണക്കാണ് യൂണിയൻ സർക്കാര് വെളിപ്പെടുത്തിയതെന്നും വി ശിവദാസന്‍ എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

v sivadasan

കേന്ദ്രത്തിലുള്ളത് തൊഴിൽ നശിപ്പിക്കുന്ന സർക്കാർ.

സംഘടിതമേഖലയിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്ന യൂണിയൻ സർക്കാർ നിലപാട് യുവാക്കളോടുള്ള വഞ്ചനയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 2016 മുതൽ ഓരോ വർഷവും കുറയുകയാണ് എന്നും 2016 -2021 കാലയളവിൽ തന്നെ 2.68 ലക്ഷം കുറഞ്ഞു എന്നുമുള്ള ഞെട്ടിക്കുന്ന കണക്കാണ് യൂണിയൻ സർക്കാര് വെളിപ്പെടുത്തിയത്. 2016-17ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായിരുന്നത് 11.29 ലക്ഷം ജീവനക്കാരായിരുന്നു. എന്നാൽ 2021 ൽ ഇത് 8.61 ലക്ഷം ആയി ചുരുങ്ങി.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറാലായി ചിത്രങ്ങള്‍

തൊഴിൽ രംഗത്ത് സംഘടിത മേഖലയുടെ പ്രാതിനിധ്യം കുറയുന്നതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാണ്. 2017-18ൽ 19.2 ശതമാനം തൊഴിലാളികൾ സംഘടിത മേഖലയിൽ തൊഴിലെടുത്തിരുന്നു. ഇത് 2019-20 ൽ 17.8 ശതമാനം ആയി കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ സംഘടിത തൊഴിൽ മേഖലകളിൽ നിന്ന് പുറംതള്ളപ്പെട്ടവർ അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.

ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 82 ശതമാനം പേരും വേണ്ടത്ര തൊഴിൽ സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇത് വരും വർഷങ്ങളിൽ വർദ്ധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അഗ്നിപഥ് പദ്ധതിയിൽ ഉൾപ്പെടെ വലിയൊരു വിഭാഗം യുവാക്കളെയും 4 വർഷത്തെ ജോലിക്ക് ശേഷം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും എന്ന് ഇതിനോടകം തന്നെ യൂണിയൻ സർക്കാരിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരിൽ മഹാഭൂരിപക്ഷം പേരും അസംഘടിത മേഖലയെ ആശ്രയിക്കേണ്ടി വരുമെന്നത് തീർച്ചയാണ്. ഇത് കടുത്ത അരക്ഷിതാവസ്ഥയാണ് സമൂഹത്തിൽ സൃഷ്ടിക്കുക.

യൂണിയൻ സർക്കാര് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങളെ ഗൗരവമായി കാണുകയും തങ്ങളുടെ തൊഴിൽ നശീകരണ നയങ്ങൾ തിരുത്തുകയും ചെയ്യാൻ തയാറാവണം.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Shocking figure: V Shivdasan MP says that the government at the center is destroying jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X