നിസാമിനെതിരെ വീണ്ടും പിണറായി
തൃശൂര്‍: ചന്ദ്രബോസ് വധത്തിലെ പ്രതി നിസാമിനെതിരെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. നിസാമിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
തൃശൂരില്‍ ചന്ദ്രബോസിന്റെ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചന്ദ്രബോസിന്റെ വിധവയേയും അമ്മയേയും മക്കളേയും ആശ്വസിപ്പിച്ചു.

നിസാമുമായി ബന്ധമുള്ള കപട മാന്യന്‍മാരെ പുറത്ത് കൊണ്ടുവരണം എന്ന് പിണറായി ആവശ്യപ്പെട്ടു. അനധികൃതമായി പണം സമ്പാദിച്ച നിസാമിന്റെ ധിക്കാരം കൊണ്ടാണ് ചന്ദ്രബോസിന് ജീവന്‍ നഷ്ടമായതെന്നും പിണറായി പറഞ്ഞു.

നേരത്തേയും നിസാമിനെതിരെ ശക്തമായി രംഗത്തെത്തിയ നേതാവാണ് പിണറായി വിജയന്‍. നിസാമിന്റെ സാമ്പത്തിക സ്രോതസ് പുറത്ത് കൊണ്ടുവരണം എന്നും മാതൃകാപരമായി ശിക്ഷിക്കണം എന്നും പിണറായി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ചന്ദ്രബോസിന്റെ കുടുംബത്തിന് നിസാമില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കി നല്‍കണം ന്നെ് ആദ്യം ആവശ്യപ്പെട്ട നേതാവും പിണറായി വിജയന്‍ തന്നെ ആണ്. എന്നാല്‍ ഇതിനിടെ സിപിഎം എംഎല്‍എ അബ്ദുള്‍ ഖാദര്‍ നിസാമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ നിസാമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications