ശ്വേതയെ പിന്തുണച്ച് എതിര്‍സ്ഥാനാര്‍ത്ഥി ദേവന്‍, കേസിന് ഗൂഢലക്ഷ്യം, പിന്നില്‍ ബാബുരാജാണോ എന്നറിയില്ല'
കൊച്ചി: നടി ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സീനുകള്‍ ശ്വേത മേനോന്റെ താല്‍പര്യത്തിന് അനുസരിച്ച് ചെയ്യുന്നതല്ല എന്നും മറിച്ച് സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്നതിനാലാണ് എന്നും ദേവന്‍ പറഞ്ഞു. ശ്വേതയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്‌സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോട് കൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ദേവനും ശ്വേത മേനോനും ആണ്.

'ശ്വേത മേനോനെതിരെ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു.. ശ്വേതയ്‌ക്കെതിരായ എഫ് ഐ ആര്‍ ബുര്‍ഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്' ദേവന്‍ പറഞ്ഞു.
കേസില്‍ പറയുന്നത് പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത എന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ് എന്നും മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല എന്നും മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്ന് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും അഭിപ്രായം അത് തന്നെയാണ് എന്നും സ്ത്രീകള്‍ വരുന്നത് മത്സരിച്ച് ആയിരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട് എന്നും അമ്മയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നശേഷം ആരാണ് അതിന് പിന്നില്‍ എന്ന് കണ്ടെത്തും എന്നും ദേവന്‍ പറഞ്ഞു.
അശ്ലീല സിനിമകളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതാണ് ശ്വേത മേനോനെതിരായ കേസ്. സിജെഎം കോടതി മുമ്പാകെ എത്തിയ പരാതിയില്‍ കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നടിക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications