തെക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, വിധിയെഴുത്ത് മറ്റന്നാള്‍: കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ആവേശം ഉയര്‍ത്തിയ കൊട്ടിക്കലാശത്തോടെയായിരുന്നു പരസ്യ പ്രചാരണത്തിന്റെ കൊടിയിറക്കം. ഇതോടെ ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികള്‍ക്കാണ് അവസാനമായത്. നാളെ ഒരൊറ്റ ദിവസമാണ് നിശബ്ദ പ്രചാരണത്തിന് അവശേഷിക്കുന്നത്. അതിനു ശേഷം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് ഉച്ചയ്ക്കു ശേഷം റോഡ് ഷോകളും ബൈക്ക് റാലികളും ഒക്കെയായി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കീഴടക്കി. അണികളെ പ്രോത്സാഹിപ്പിച്ച് നേതാക്കളും ഒപ്പം കൂടിയത് കലാശക്കൊട്ടിന്റെ ആവേശം വര്‍ധിപ്പിച്ചു.

നാളെ വീടുകള്‍ തോറും കയറിയിറങ്ങി പരമാവധി വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാകും സ്ഥാനാര്‍ത്ഥികള്‍. നിരവധി പ്രധാന വിഷയങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കേരളം കേട്ടത്. പ്രചാരണത്തിന്റെ തുടക്കത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കിയതെങ്കില്‍ പ്രചാരണം അവസാനിക്കുമ്പോഴേക്കും അത് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലയിലേക്ക് മാറി. കഴിഞ്ഞ 8,9 ദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തന്നെയായിരുന്നു കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം.












Click it and Unblock the Notifications