ആ സമരം സിപിഎം മറക്കരുത്: കോടിയേരി ബാലകൃഷ്ണന് എകെജിയെ അപമാനിക്കുന്നെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ സമരത്തെ വിമോചന സമരത്തോട് താരതമ്യപ്പെടുത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എ കെ ജിയെ അപമാനിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറകടര്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു.
മണ്ണിന്റെ മക്കള്‍ക്കു വേണ്ടി പോരാടിയ എ കെ.ജിയുടെ സമര പാരമ്പര്യത്തെ സിപിഎം ദയവായി തള്ളിപ്പറയരുത്. 1959-ലെ വിമോചന സമര നായകനായ ഫാദര്‍ ജോസഫ് വടക്കനും എ കെ ജിയും കൈകോര്‍ത്തുപിടിച്ചാണ് 1961-ല്‍ അമരാവതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിയതെന്ന കാര്യം സി പി എം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി പദ്ധതിക്കു വേണ്ടി അയ്യപ്പന് കോവിലില്‍ നിന്നും കുടിയിറക്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ബലാല്ക്കാരം വലിച്ചിഴച്ചു കൊണ്ടുവന്ന് കൊടുംമഞ്ഞില്‍ അമരാവതിയിലെ ഷെഡുകളില്‍ തള്ളുകയാണുണ്ടായത്. ഇപ്പോള്‍ മാടപ്പള്ളിയിലും മറ്റു പലയിടത്തും നടന്ന സ്ത്രീ പീഢനത്തിനു സമാനമായ കാര്യങ്ങളാണ് അന്ന് അവരാവതിയില്‍ അരങ്ങേറിയത്. ഇതില്‍ പ്രതിഷേധിച്ചാണ് എ കെ ജി അമരാവതിയില്‍ ഒമ്പതു ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തിയത്.
അന്ന് കെ.കേളപ്പനും ഇടുക്കി രൂപതയും ക്രിസ്ത്യന്‍ സഭകളും എകെജിയുടെ സമരത്തെ അനുകൂലിച്ചിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇടപെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി പി ടി ചാക്കോ എ കെ ജിയുമായി സംഭാഷണം നടത്തി സമരം ഒത്തുതീര്‍പ്പിലാക്കിയത്.
ഈ ചരിത്ര സംഭവങ്ങളെല്ലാം 1975 ല്‍ എ കെ ജി തിരുവനന്തപുരം എം എല്‍ എ ഹോസ്റ്റലിലെ 25ാം നമ്പര്‍ മുറിയില്‍ വെച്ച് എന്നോട് നേരിട്ട് വിവരിച്ചിട്ടുള്ളതാണ്. ഇതെല്ലാം കാല് നൂറ്റാണ്ട് എന്ന ചരിത്ര പുസ്തകത്തിലെ കുടിയൊഴിപ്പിക്കലിനെതിരെ എന്ന പന്ത്രണ്ടാം അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു.
എകെജിയെ അനുസ്മരിച്ച് എംഎ ബേബി
തിരുവനന്തപുരം: എവിടെ ഒരനീതിസംഭവിച്ചാലും തല്‍സമയം എ കെ ജി അവിടെ എത്തുകയും ജനങ്ങളെ അണിനിരത്തി പ്രതിഷേധസമരം ആരംഭിക്കുകയും ചെയ്തിരിക്കുമെന്ന് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞു. അറസ്റ്റുചെയ്ത് ജയിലിലടച്ചാല്‍ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. സമരപോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ടെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സഖാവ് എ കെ ജി യുടെ ഓര്‍മ്മകള്‍ക്ക് 45 വര്‍ഷം. കണ്ണൂര്‍ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തില്‍ 1902-ലാണ് സഖാവ് ജനിച്ചത്.കുറച്ചു കാലം അദ്ധ്യാപകനായിരുന്നു. 1930- ല്‍ ജോലി രാജി വച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചു കൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം 1977 മാര്‍ച്ച് 22-ാം തീയതി അന്തരിക്കുന്നതുവരെ ഇന്ത്യയിലാകമാനം നിറഞ്ഞുനിന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍ നിന്ന് പഠിച്ച് അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്ട്രീയമായ സാമ്രാജ്യത്ത്വവിരുദ്ധ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ ഒരുപ്രധാന പോരാളിയായിരുന്നു എ.കെ.ജി.
പാലിയം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക് വഹിച്ചു. ദളിതര്‍ക്ക് വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് സംഘടിപ്പിച്ച സമരവും വളരെ പ്രധാനമായിരുന്നു. കോഴിക്കോട് - ഫറോക്ക് മേഖലയില്‍ മലബാറിലെ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും സഖാവ് പി കൃഷ്ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ ഉശിരന്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്. എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു- എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications