സിൽവർ ലൈൻ: സമരക്കാരുടെ മുഖത്തടിച്ച പൊലീസുകാരന് എതിരെ നടപടി: ദൃശ്യങ്ങൾ ഗുണം ചെയ്തു
തിരുവനന്തപുരം: കേരള സിൽവർ ലൈൻ വിരുദ്ധ സമരക്കാരുടെ മുഖത്തടിച്ച പോലീസുകാരന് എതിരെ നടപടി. പോലീസ് ഉദ്യോഗസ്ഥനായ ഷബീറിന് എതിരെയാണ് നടപടി സ്വീകരിച്ചത്. സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ ചവിട്ടി വീഴ്ത്തിയ ശേഷം മുഖത്ത് അടിക്കുകയായിരുന്നു.
കഴക്കൂട്ടത്ത് നടന്ന കെ. റെയിൽ വിരുദ്ധ സമരത്തിൽ ആയിരുന്നു സംഭവം.മംഗലപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് ഷബീർ. അദ്ദേഹത്തെ തിരുവനന്തപുരത്തുള്ള എ ആർ ക്യാമ്പിലേക്ക് മാറ്റി.
സിൽവർ ലൈൻ വിഷയത്തിൽ പ്രതികരിച്ച സമരക്കാരനെ ചവിട്ടി വീഴ്ത്തി മുഖത്ത് അടിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഇതിന് എതിരെ ആണ് നടപടി സ്വീകരിച്ചത്.

അതേസമയം, പോലീസ് ഉദ്യോഗസ്ഥന് തെറ്റ് പറ്റി എന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാത്തത് വിവാദത്തിൽ എത്തി. ഇതിന് പിന്നാലെ ആണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. ഷബീറിന് എതിരെ വകുപ്പുതല നടപടിയും തുടരും. കഴക്കൂട്ടത്ത് നടന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ കല്ലിടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിൽ പ്രവർത്തകനായ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന് പുറമേ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന പുതിയ ദൃശ്യങ്ങളും പുറത്തു വന്നു. ഇന്നലെ ആണ് ഈ ദൃശ്യങ്ങൾ പുറത്തായത്. നിലത്തിട്ട് ചവിട്ടുന്നതിന് മുൻപ് മുഖത്തടിച്ച വീഴ്ത്തിയത് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ കഴിയും. പൊലീസ് ഉദ്യോഗസ്ഥന് യാതൊരു രീതിയിലുള്ള പ്രകോപനം ഇല്ലാതെയാണ് അതിക്രമം കാണിച്ചത്.

സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥന് എതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അതിക്രമം പുറത്തു വന്ന ദൃശ്യങ്ങളിൽ വളരെ കൃത്യമായി കാണുവാൻ കഴിയും. വിഷയത്തിൽ ഡി വൈ എസ് പി യുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ വീണ്ടും വകുപ്പ് തല അന്വേഷണത്തിന് ആണ് റൂറൽ എസ് പി ഉത്തരവ് ഇട്ടത്.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

വകുപ്പ് തലത്തിലെ അന്വേഷണം പൂർത്തീകരിച്ചതിനുശേഷം തുടർ നടപടി എടുക്കാം എന്നാണ് നിർദേശം. ഇത് വലിയ വിവാദത്തിലേക്ക് വഴിയൊരുക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷബീറിന് എതിരെ നടപടി വന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിന്റെ റിപ്പോർട്ട് പുറത്ത് ഇന്നലെ വന്നിരുന്നു സി.പി.ഒയ്ക്ക് എതിരെ ഉള്ള അന്വേഷണ റിപ്പോർട്ടാണ് തയ്യാറായത്.

പ്രതിഷേധക്കാർക്ക് നേരെ ബല പ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിൽ ബൂട്ടിട്ട് ചവിട്ടിയ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കിയത്.തിരുവനന്തപുരം റൂറൽ എസ് പി ആയിരുന്നു വിഷയത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിച്ച പ്രവർത്തകർക്ക് എതിരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം കണിയാപുരത്തായിരുന്നു നടന്നത്. ഇവിടെ നടന്ന സിൽവർ ലൈൻ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പിന്നാലെ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

ഇതിനിടെ ആണ് ഷബീർ പ്രതിഷേധിച്ച പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയത്. ഈ സംഭവം പിന്നീട് വലിയ വിവാദമായി മാറിയിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ ആയിരുന്നു നടന്നിരുന്നത്. നാട്ടുകാരും പ്രതിപക്ഷവും ഒത്തു ചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെ തുടർന്നുള്ള പ്രതിഷേധങ്ങളും കേരളത്തിൽ നടക്കുകയാണ്.












Click it and Unblock the Notifications