'വാള്‍ അല്ല, പുസ്തകം വച്ചുകൊടുക്കെടോ, മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ'
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പതസഞ്ജലനം നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്ത്. പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിഎച്ച്പിയുടെ പതസഞ്ജലനത്തിലാണ് നൂറോളം വനിതകള്‍ റോഡിലൂടെ വാളുമായി പ്രകടനം നടത്തിയത്.
വൈകീട്ട് ഒരു കോഫീ നിർബന്ധാ...അല്ലേ തൻവീ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുട്ടികളുടെ കയ്യില്‍ വാളുകളല്ല, പുസ്‌കകങ്ങളാണ് കൊടുക്കേണ്ടതെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ - ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതികരിച്ച് ടി എന്‍ പ്രതാപന്‍ എംപിയും രംഗത്തെത്തിയിരുന്നു. തിരുവനതപുരത്ത് നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശമെന്ന് ടി എന്‍ പ്രതാപന്‍ ചോദിച്ചിരുന്നു.

വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? മതരാഷ്ട്രവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വി എച്ച് പിയുടെ പ്രകടനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കാട്ടാകട്ട ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു. തൊള്ളക്കുടി മുതല്‍ കീഴാരൂര്‍ വരെയാണ് ഈ റാലി നടന്നത്. വിഎച്ച്പിയുടെ ഒരാഴ്ച്ചയോളം നീണ്ടുനിന്ന പരിപാടികള്‍ക്ക് അവസാനം കുറിച്ച് കൊണ്ടായിരുന്നു പ്രകടനം നടന്നത്. സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം നടന്നത്. വിദ്വേഷ പ്രസംഗവും, ആയുധവുമേന്തി കൊണ്ടുള്ള പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവ് നവാസ് കാട്ടാക്കട ഡി വൈ എസ് പിക്ക് പരാതി നല്‍കിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യങ്ങള്‍ പുറപ്പെടുവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications