Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ചൻ ചോദിച്ചത് സ്വകാര്യ ഭാഗത്തെ കുറിച്ച്..മുഖം മാത്രമല്ല മുഴുവൻ കാണണമെന്ന് പറഞ്ഞു'; സിസ്റ്റർ ജെസ്മി

കൊച്ചി:പുരോഹിതൻമാർ ചീത്തയാക്കുന്നതിൽ സാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് സിസ്റ്റർ ജെസ്മി. പാവങ്ങളുടെ സഭയാകന്നതിന് പകരം സമ്പത്തിലാണ് കണ്ണ്. സമ്പത്താണ് അവരെ വഴി തെറ്റിക്കുന്നത്. പട്ടിണി കിടക്കുകയാണെങ്കിൽ അനാവശ്യ ചിന്തകൾ ഇവരുടെ മനസിലുണ്ടാകുമോയെന്നും ജെസ്മി ചോദിച്ചു. ബിഹൈന്റ്വവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജെസ്മിയുടെ പ്രതികരണം.

ഈശോ എന്നത് ആരുടേയും കുത്തകയല്ലെന്നും നാദിർഷയുടെ പുതിയ സിനിമയായ ഈശോ വിവാദമായത് ഏറെ വേദനിപ്പിച്ചിരുന്നുവെന്നും അഭിമുഖത്തിൽ ജെസ്മി പറഞ്ഞു. നാദിർഷ എന്ന പേരുമായാണ് ഈശോയെ കൂട്ടിക്കെട്ടി വിവാദമാക്കാൻ ചിലർ ശ്രമിച്ചതെന്നും അവർ വിമർശിച്ചു. ജെസ്മിയുടെ വാക്കുകളിലേക്ക്

1

(ചിത്രം കടപ്പാട് ബിഹൈന്റ്വുഡ്സ്)
'പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എനിക്ക് ജീസസിനെ അല്ലാതെ മറ്റൊരാളെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ കഴിയാത്ത ഒരു മാനസികാവസ്ഥയിൽ എത്തി. അങ്ങനെയാണ് സിസ്റ്ററാകുന്നത്. ജീസസിന്റെ ആവശ്യം ഞാൻ അകത്ത് പോയി ഏകദേശം 33 വർഷത്തോളം ഉള്ള് കണ്ട് ജീവിച്ച് പുറത്തിറങ്ങി ഇനി നീ നിന്റെ പ്രവാചക ദൗത്യം തുടരൂ എന്നതായിരിക്കും. അങ്ങനെയാണ് ഞാൻ എന്റെ പ്രവാചക ദൗത്യം ആരംഭിക്കുന്നത്'

2


'മഠത്തിൽ നിന്നും പുറത്തിറങ്ങി ഞാനൊരു സിഎംഐ അച്ഛനെ കണ്ടുമുട്ടി. ജയിംസ് ഗുരുദാസ് സിഎംഐ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തോട് അഭയ കേസിനെ കുറിച്ചൊക്കെ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ജീസസ് ദൈവമൊന്നുമല്ല, അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്ന്. അദ്ദേഹം ക്രിസ്റ്റോളജിയിൽ ഡോക്ടറേറ്റ് എടുത്ത ആളാണ്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇങ്ങനെയൊക്കെ അച്ഛൻ പറഞ്ഞാൽ അദ്ദേഹത്തെ ബിഷപ്പൊക്കെ ശിക്ഷിക്കില്ലേയെന്ന്.അവർക്കൊക്കെ ഈ സത്യം അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ മനസിലെ വിഗ്രഹം ഉടഞ്ഞ നിമിഷമായിരന്നു അത്'.

3


'ഞാൻ വീട്ടിൽ വന്ന് ആലോചിച്ചു എന്റെ ബുദ്ധി ഉണർന്നു, ഞാനൊരു നല്ല മനുഷ്യനായിരുന്നു ദൈവമൊന്നുമല്ലായിരുന്നുവെന്ന് യേശു പറയുന്നതാണ് ഞാൻ കേട്ടത്. നമ്മൾ ജീസസിനെ അനുകരിക്കുകയാണ് വേണ്ടത്. ആ ജീവിത രീതി പിന്തുടരുകയാണ് വേണ്ടത്. എവിടെയൊക്കെയോ അബദ്ധം പറ്റിയിട്ട് ദൈവം എന്ന് പറഞ്ഞ് പൂജിക്കുന്നത് ചതിയാണ്. സുധാമണിയെ അമൃതാനന്ദമയി ദൈവമാക്കി പൂജിക്കുന്നതെന്ന ചതിയാണ്. ഒരു ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത് ഗുരുവായൂരപ്പനെന്നോ അയ്യപ്പനെന്നോ ജീസസ് എന്നോ അള്ളായെന്നോ ആവാം. വിളിച്ച് ശീലിച്ചത് കൊണ്ട് ഞാൻ ജീസസ് എന്ന് ഇപ്പോഴും വിളിക്കുന്നു'.

4


'ഈശോ എന്നത് ആരുടേയും കുത്തകയല്ല. നാദിർഷയുടെ പുതിയ സിനിമയായ ഈശോ വിവാദമായത് വേദനിപ്പിച്ചിരുന്നു. നാദിർഷ എന്ന പേരുമായാണ് ഈശോയെ കൂട്ടിക്കെട്ടി വിവാദമാക്കാൻ ശ്രമിച്ചത്. നിങ്ങൾക്ക് മുഹമ്മദിന്റെ പേര് വെക്കാൻ ധൈര്യമുണ്ടോ ടിജെ ജോസഫിന്റെ പേര് വെട്ടിയില്ലെ എന്നൊക്കെയാണ് ചിലർ ചോദിച്ചത്. അത്രയും അധഃപതിക്കണോ ഓരോരുത്തരും? ജോസഫിന്റെ കൈവെട്ടിയത് ശരിയല്ലല്ലോ ആ ശരിയില്ലായ്മ തന്നെ ക്രിസ്താന്യികളും ചെയ്യണോ? ബുദ്ധി എന്ന് പറയുന്ന സാധനം ഇവർക്കില്ലേ ? ഏത് നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത്.ഈശോയെന്ന ചിത്രത്തിന്റെ കണ്ടന്റ് പോലും അറിയാതെയാണ് ഇവർ വിമർശിക്കുന്നത്'.

5


'എന്റെ മുഴുവൻ ഹൃദയവും ജീസസിന് കൊടുത്ത ആളാണ് ഞാൻ. അത്രയും കൊടുത്ത ഞാനാണ് ബാംഗ്ലൂരിൽ ചെന്നിട്ട് അനുഭവിച്ചത്. അതൊരു വിശുദ്ധനായൊരു അച്ചനായിരുന്നു. അച്ചൻ ബാംഗ്ലൂർ പോയപ്പോൾ ചീത്തയായതാണ്. അച്ചൻ എന്നോട് പറഞ്ഞത് ഞാനൊരു സ്ത്രീയുടെ മുഖത്ത് പോലും നോക്കീട്ടില്ലെന്നതാണ്. പക്ഷേ അപ്പോൾ അച്ചന് മുഖം മാത്രമല്ല എല്ലാം കാണണം. എങ്ങനെയാണ് അച്ചൻ അങ്ങനെ ആയത്'

6


'അച്ചന് ഇഷ്ടം പോലെ സ്വത്ത്, യാതൊരു ജോലിയുമില്ല, ഇഷ്ടം പോലെ മുറികൾ, ഏത് മുറിയിലും ആരെ വേണമെങ്കിലും കൊണ്ട് പോകാം. സാഹചര്യങ്ങളും ഇവരെ ചീത്തയാക്കുന്നുണ്ട്. പാവങ്ങളുടെ സഭയാകുന്നത് പകരം സ്വത്താണ് നയിക്കുന്നത്. വെൽത്തിൽ നിന്നും വിമണിലേക്കും വൈനിലേക്കും പോകുന്നു. സമ്പത്താണ് വഴി തെറ്റിക്കുന്നത്. പട്ടിണി കിടക്കുവാണെങ്കിൽ ഇവർക്ക് ഇങ്ങനെ ചിന്തിക്കാൻ സാധിക്കുമോ? എനിക്കൊരു സ്ത്രീയെ മുഴുവനായി കാണണം, ഇതാണ് അതിനൊരു അവസരം, അതിന് വേണ്ടി കെഞ്ചുകയാണ്. പിന്നെ എന്നോട് ബഹളമായിരുന്നു. ഞാൻ ശരിക്കും പെട്ട് പോയി'.

7


'ഞാൻ എന്തുകൊണ്ട് അന്ന് ഇറങ്ങിയില്ലെന്ന് എന്റെ വിമർശകർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അന്ന് ഒരു സിസ്റ്ററോട് താൻ പറഞ്ഞിരുന്നു പരിചയമില്ലാത്ത ഏതെങ്കിലും അച്ചൻ പള്ളിയിൽ കുർബാന നടത്താൻ വന്നാൽ കുംബസാരം നടത്താൻ എനിക്ക് അവസരം തരണമെന്ന്. അതുപ്രകാരം ഒരു അച്ചൻ വന്നപ്പോൾ കുംബസാരം നടത്താൻ അവസരം ലഭിച്ചു. കണ്ണീരോടെ ഞാൻ എന്റെ അനുഭവം വെളിപ്പെടുത്തി. അപ്പോൾ അച്ചൻ ചോദിച്ചു എല്ലാം നഷ്ടമായോ നിങ്ങൾക്ക് വെർജിനിറ്റി നഷ്ടപ്പെട്ടോയെന്ന് ഞാൻ പറഞ്ഞു അതിന് ആ അച്ചന് ധൈര്യമുണ്ടായില്ലെന്ന്. ഞാൻ ചെറുപ്പമാണല്ലോ ഗർഭിണിയായേക്കാം എന്ന ഭയം കൊണ്ടാകാം എന്ന് പറഞ്ഞു. വെർജിനിറ്റ് പോയെങ്കിൽ മദർപ്രൊവിഷ്യൻലിനോട് പോയി ഏറ്റ് പറയണമെന്ന് പറഞ്ഞേനെ. അതില്ലാത്ത സ്ഥിതിക്ക് ചില ഹോളി പ്രയേഴ്സ് തരാമെന്ന് പറഞ്ഞു. നല്ലൊരു കൺഫെഷനായിരുന്നു അത്. ആ കൺഫെഷനോടെ പാപം പോയാലും ആ കുറ്റബോധം മനസിൽ കാലങ്ങളോളം മനസിലുണ്ടായിരുന്നു. വാർഷിക ധ്യാനത്തിന് പോകുമ്പോൾ ഇക്കാര്യം ഞാൻ കുംബസരിക്കാറുണ്ട്. കാരണം ഓർമ പോകുന്നുണ്ടായിരുന്നില്ല. അല്ലാതെ പാപം പോയി എന്നാണ് വിശ്വസിക്കുന്നത്.

8


'കുംബസാരം ചെയ്യുമ്പോൾ ചെറിയ പ്രായത്തില് അച്ചൻമാരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മൂന്നിലും നാലിലും പഠിക്കുമ്പോ പരീക്ഷ വരുമ്പോ ഭയങ്കര പേടിയാണെന്ന് കുംബസാരിച്ചപ്പോ എന്നോട് എന്റെ സ്വകാര്യ ഭാഗത്തെ കുറിച്ചാണ് ആ അച്ചൻ സംസാരിച്ചത്. ഒരാൾ തന്റെ മെൻസ്ട്രുവേഷനെ കുറിച്ചാണ് പറഞ്ഞത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+