ഗോഡ്‌സെയെ മഹാനാക്കുന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് സീതാറം യെച്ചൂരി
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ മഹാനാക്കുന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടന്ന നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസ്‌നേഹം തെളിയിക്കാന്‍ ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യയുടെ ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതി. ജെ എന്‍ യുവില്‍ ആര്‍എസ്എസ് അക്രമം നടത്തുകയാണ്. പാട്യാല കോടതിയില്‍ തിങ്കളാഴ്ച നടന്ന സംഭവം അതാണ് തെളിയിക്കുന്നത്. അഭിഭാഷക വേഷത്തിലെത്തിയ ആര്‍.എസ്.എസ്സുകാരാണ് അവിടെ ആക്രമണം നടത്തിയത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ ദേശവിരുദ്ധമാക്കാനാണ് ഇവരുടെ ശ്രമം. തനിക്ക് വ്യക്തിപരമായും ഭീഷണിയുണ്ടായി. ഇത്തരം ഭീഷണികളെ ഭയക്കുന്നില്ല. അവയെ ചെറുത്തു തോല്‍പ്പിക്കുമെന്നും സീതാറാ യെച്ചൂരി പറഞ്ഞു. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെയും യെച്ചൂരി പ്രസംഗത്തില്‍ പ്രതികരിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമാണ് ശരിയായ ബദല്‍. അക്കാര്യം തെളിയിക്കുന്നതാണ് മാര്‍ച്ചില്‍ പങ്കെടുത്ത ജനസഞ്ചയം. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാറുമായി മത്സരിക്കുന്നതാണ് കേരള സര്‍ക്കാരിന്റെ അഴിമതിയും. ഇതിനെതിരെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും യെച്ചൂരി വ്യക്തമാക്കി.












Click it and Unblock the Notifications