കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗഹൃദം മാത്രം';മൊഴി ആവര്‍ത്തിച്ച് ശിവശങ്കര്‍; വീണ്ടും ചോദ്യം ചെയ്‌തേക്കും; നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസിലെ എന്‍ഐഎ ചോദ്യം ചെയ്യലില്‍ മൊഴി ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷിനും സരിത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം തനിക്കറിയില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.

സ്വപ്‌നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നാണ് എന്‍ഐഎക്ക് ശിവശങ്കര്‍ മൊഴി നല്‍കിയതെന്നാണ് സൂചനകള്‍. ഇതേ മൊഴിയാണ് ശിവശങ്കര്‍ കസ്റ്റംസിനും നല്‍കിയത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും.

sivsankar

അതേസമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. എന്‍ഐഎ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.

ഇന്നലെയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വെച്ച നടന്ന അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. എന്‍ഐഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies

പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ ശിവശങ്കര്‍ കാറില്‍ പോലീസ് ക്ലബ്ലിലേക്ക് പോകുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

സെക്രട്ടറിയേറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുന്നത്.

സസ്‌പെന്‍ഷനിലുള്ള മുന്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റേതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ശിവശങ്കറിന്റെ ഓഫീസും സ്ഥിതിചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നേരത്തെ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്ന് ശിവശങ്കറിനെ സംഘം വിട്ടയച്ചത്. സ്വപ്നയെയും സരിത്തിനെയും അറിയാമെങ്കിലും സന്ദീപിനെ സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ മാത്രമാണ് അറിയുകയെന്നാണ് ഇദ്ദേഹം കസ്റ്റംസ് അധികൃതരോട് വ്യക്തമാക്കിയിരുന്നു.

വിധി കാത്ത് രാജസ്ഥാന്‍; കോണ്‍ഗ്രസിന് മുന്നില്‍ രണ്ട് സാധ്യതകള്‍; നീക്കങ്ങളില്‍ പതറാതെ ഗെഹ്ലോട്ടുംവിധി കാത്ത് രാജസ്ഥാന്‍; കോണ്‍ഗ്രസിന് മുന്നില്‍ രണ്ട് സാധ്യതകള്‍; നീക്കങ്ങളില്‍ പതറാതെ ഗെഹ്ലോട്ടും

പൈലറ്റിനെ ഭയന്ന് ഗെലോട്ട്.... 3 ഫോര്‍മുല റെഡി, വിശ്വാസ വോട്ട് അഗ്നിപരീക്ഷ, കോണ്‍ഗ്രസ് നേരിടേണ്ടത്!!പൈലറ്റിനെ ഭയന്ന് ഗെലോട്ട്.... 3 ഫോര്‍മുല റെഡി, വിശ്വാസ വോട്ട് അഗ്നിപരീക്ഷ, കോണ്‍ഗ്രസ് നേരിടേണ്ടത്!!

English summary
Sivasankar said to NIA that he does not Aware that Swapna Suresh and Sarith, are involved in gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X