കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ സീറ്റിനായി എസ്‌ജെഡിയും സിഎംപിയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് മന്ത്രിസ്ഥാനം നല്‍കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ഏതാണ്ട് അസാനിച്ചപ്പോഴേക്കും ലോക്‌സഭ സീറ്റ് വിഭജനം കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റ് വേണം എന്ന ാവശ്യം ഉന്നയിച്ച് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്‌ലിസ്റ്റ് ജനതയും എംവി രാഘവന്റെ നേതൃത്വത്തിലുള്ള സിഎംപിയും രംഗത്തെത്തി.

ഔദ്യോഗികമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും ജനുവരി 3 ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനമെങ്കിലും സീറ്റ് വിഭജനം വീണ്ടും പ്രശ്‌നമാകുമെന്ന് ഉറപ്പാണ്.

Congress

നിലവില്‍ ലോക്‌സഭ സീറ്റുകള്‍ ഇല്ലാത്ത പാര്‍ട്ടികളാണ് എസ്‌ജെഡിയും സിഎംപിയും. എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് വീരേന്ദ്ര കുമാറിന്റഎ പാര്‍ട്ടിക്ക് ഒരു ലോക്‌സഭ സീറ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭ സീറ്റ് ലഭിക്കത്തതിനെ ചൊല്ലിയായിരുന്നു വീരേന്ദ്ര കുമാറും സംഘവും ഇടത്മുന്നണി വിട്ടത്. ഇത്തവണ കോഴിക്കോട് സീറ്റില്‍ മത്സരിക്കുക എന്നത് സോഷ്യലിസ്റ്റ് ജനതയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

സിഎംപിക്കാണെങ്കില്‍ നിലവില്‍ നിയമസഭയില്‍ പോലും അംഗത്വമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ലോക്‌സഭ സീറ്റ് നല്‍കണം എന്നാണ് ആവശ്യം. പാര്‍ട്ടി നേതാവ് എംവി രാഘവന്‍ രോഗക്കിടക്കയിലാണ് ഇപ്പോള്‍. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എംവി രാഘവന്റെ മകനും പത്രപ്രവര്‍ത്തകനും ആയ നികേഷ് കുമാര്‍ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. അത് എല്‍ഡിഎഫിനൊപ്പമോ യുഡിഎഫിനൊപ്പമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒരു സീറ്റ് അധികം വേണം എന്ന് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു.

എന്തായലും ജനുവരി 16 മുതലാണ് സീറ്റുവിഭജനം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങുക. അതിന് മുമ്പ് ഘടകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തും.

English summary
SJD and CMP ask for Loksabha seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X