Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്നാര്‍ മത്തായിയും മുഖ്യമന്ത്രി വിഎസ്സും, നാക്കുപിഴയ്ക്ക് ഒരു കുറവും ഇല്ല! ചെന്നിത്തലയും കുടുങ്ങി

തിരുവനന്തപുരം: നാക്ക് പിഴയ്ക്കുക എന്നത് ഒരു വലിയ സംഭവം ഒന്നും അല്ല. പക്ഷേ പ്രശസ്തര്‍ക്ക് നാക്ക് പിഴച്ചാല്‍ അത് വലിയ സംഭവം തന്നെ ആകും.

യൂറോപ്പിലെ ബെലാറസില്‍ പ്രസിഡന്റിന് സംഭവിച്ച ഒരു നാക്ക് പിഴ വലിയ കോമഡി ആയിപ്പോയിരുന്നു. 'വണ്‍ ഷുഡ് ഗെറ്റ് അണ്‍ഡ്രസ്സ്ഡ് ഇന്‍ വര്‍ക്ക്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസിഡന്റ് ഉദ്ദേശിച്ചതെന്തോ... പറഞ്ഞത് മറ്റെന്തോ!!! നാട്ടുകാര്‍ തുണിയുടുക്കാതെ ജോലിയ്ക്ക് വന്ന് പ്രസിഡന്‍റിന് മുട്ടന്‍ പണി കൊടുത്തു!

എന്തായാലും നാക്ക് പിഴയുടെ കാര്യത്തില്‍ നമ്മുടെ നാടും അത്ര മോശമല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോഴും വിഎസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി!

മുഖ്യമന്ത്രി ആരാണ്?

മുഖ്യമന്ത്രി ആരാണ്?

ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ ഇതുവരെ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി എന്ന് വിളിച്ച് പോന്നതുകൊണ്ട് ചെറിയ പിഴവൊക്കെ സംഭവിയ്ക്കാമല്ലേ...

ചെന്നിത്തല പറഞ്ഞത്

ചെന്നിത്തല പറഞ്ഞത്

എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ അല്ല 'മുഖ്യമന്ത്രി ആക്കിയത്', പിണറായി വിജയനേയും അല്ല. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനെ ആയിരുന്നു.

മഹിള കോണ്‍ഗ്രസ്

മഹിള കോണ്‍ഗ്രസ്

മഹിള കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയിലാണ് സംഭവം. പ്രതിപക്ഷ നേതാവ് ഇങ്ങനെ ഒരു പിഴവ് വരുത്തിയാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് നോക്കിയിരിക്കാന്‍ പറ്റുമോ?

മാന്നാര്‍ മത്തായി

മാന്നാര്‍ മത്തായി

കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫിനെ ഒരാള്‍ മാന്നാര്‍ മത്തായി ആക്കി. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫാത്തിമ റോസിലയുടെ വക ആയിരുന്നു ഇത്.

തിരുവഞ്ചൂരില്‍ തുടങ്ങി

തിരുവഞ്ചൂരില്‍ തുടങ്ങി

രാഷ്ട്രീയക്കാരുടെ നാക്ക് പിഴ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ തുടങ്ങിയതാണ്. ഇപ്പോഴും അദ്ദേഹത്തെ ട്രോളേഴ്‌സ് വെറുതേവിട്ടിട്ടില്ല.

ഇപി ജയരാജന്‍

ഇപി ജയരാജന്‍

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കി കായിക മന്ത്രി ഇപി ജയരാജന്‍ അത് തുടര്‍ന്നു!

സുധാകരന്‍

സുധാകരന്‍

ജയരാജന്‍ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുമ്പോഴാണ് അഞ്ജു ബോബി ജോര്‍ജ്ജിനെ ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാക്കി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വരുന്നത്!

കെടി ജലീല്‍

കെടി ജലീല്‍

പ്രൊഫസറാണെങ്കിലും മന്ത്രി കെടി ജലീലിനും പറ്റി ഒരു നാക്ക് പിഴ. ആര്‍ ശങ്കറിനെ മന്ത്രി കാര്‍ട്ടൂണിസ്റ്റ് ശങ്കറാക്കി!

ആരാ നമ്മുടെ പ്രധാനമന്ത്രി

ആരാ നമ്മുടെ പ്രധാനമന്ത്രി

രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് പറഞ്ഞ ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

എംആര്‍എസ്

എംആര്‍എസ്

മിസിസ് എന്നതിന്റെ ചുരുക്കെഴുത്തായ എംആര്‍എസ് എന്നതിനെ എംആര്‍എസ് എന്ന് തന്നെ വായിച്ച് പിന്നേയും മോദിയ്ക്ക് നാക്ക് പിഴച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, സിരിസേയുടെ ഭാര്യയെ ആണ് മോദി ഇത്തരത്തില്‍ അഭിസംബോധന ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+