കൊച്ചി മെട്രോ പാലത്തിന്റെ ചരിവ്; ഈ ശ്രീധരന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് എൻഎസ് മാധവൻ
കൊച്ചി മെട്രോ പാലത്തിന് ചെരുവുണ്ടെന്ന കണ്ടെത്തലിൽ ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ. വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഇ ശ്രീധരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മെട്രോ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ദി ഹിന്ദുവിൽ വന്ന ഈ ശ്രീധരന്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു എൻഎസ് മാധവന്റെ വിമർശനം. നിർഭാഗ്യവശാൽ കുറ്റക്കാരനോട് തന്നെയാണ് കെ എം ആർ പരിശോധന നടത്താൻ ആവശ്യപ്പെട്ടതെന്നും എൻഎസ് മാധവൻ ട്വീറ്റിൽ പറഞ്ഞു.

'ഇ ശ്രീധരന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വിരോധാഭാസമെന്നു പറയട്ടെ, കുറ്റവാളിയോട് തന്നെ പരിശോധിക്കാനാണ് കെഎംആർഎൽ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ പാലാരിവട്ടം പാലം പരിശോധിക്കാൻ ഇംബ്രാഹിം കുഞ്ഞിനോടും ആവശ്യപ്പെടൂ', ട്വീറ്റിൽ എൻ എസ് മാധവൻ പറഞ്ഞു.
ഈ ശ്രീധരന്റെ അഭിമുഖത്തിലെ വരികൾ ഇങ്ങനെ- '100 വർഷം നീണ്ട് നിൽക്കും, ചെളി നിറഞ്ഞ ഭൂപ്രദേശത്ത് കൂടിയാണെങ്കിലും മെട്രോയുടെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയും ആവശ്യമില്ല. മെട്രോ വയഡക്ട് (പാലം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗം) 100 വർഷം നീണ്ട് നിൽക്കുന്ന തരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. മാത്രമല്ല മെട്രോയുടെ തൂണുകൾ ഡിസൈൻ ലോഡിന്റെ മൂന്നിരട്ടി സംരക്ഷിക്കാൻ അവർക്ക് കഴിയും. 900 യാത്രക്കാരുമായി രണ്ട് ട്രയിനുകളെ താങ്ങാനുള്ള ശേഷിയും അവയ്ക്കുണ്ട്'.
Recommended Video
രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ ചരിവ് കണ്ടെത്തിയത്.ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദർശിച്ച് ശേഷം ഇ ശ്രീധരൻ പറഞ്ഞിരുന്നു.
ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications